Letterkenny-യിൽ അക്രമങ്ങൾ തുടർക്കഥയാകുന്നു; ഏറ്റവുമൊടുവിൽ ആക്രമിക്കപ്പെട്ടത് രണ്ട് പേർ; അക്രമികളെ പിടികൂടാൻ പൊതുജനസഹായം തേടി ഗാർഡ

കൗണ്ടി ഡോണഗലിലെ Letterkenny-യില്‍ നടന്ന രണ്ട് അക്രമ സംഭവങ്ങളിലായി രണ്ട് പേര്‍ക്ക് പരിക്ക്. കൗണ്ടിയിലെ ഏറ്റവും വലിയ ടൗണായ Letterkenny-യില്‍ ഏതാനും നാളുകളായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇക്കഴിഞ്ഞ ബുധനാഴ്ച Lower Main Street പ്രദേശത്ത് വച്ച് ആക്രമിക്കപ്പെട്ട ഒരാളെ പരിക്കുകളോടെ Letterkenny University Hospital-ല്‍ പ്രവേശിപ്പിച്ചു. പുര്‍ച്ചെ 1 മണിയോടെയായിരുന്നു ആക്രമണം.

ഇതിന് ശേഷം ശനിയാഴ്ച മറ്റൊരാള്‍ക്ക് നേരെയും ആക്രമണമുണ്ടായി. പുലര്‍ച്ചെ 4 മണിയോടെ Ramelton Road-ല്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നും ചാടിയിറങ്ങിയ മൂന്നംഗ സംഘം ഒരു പുരുഷനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ശേഷം പ്രദേശത്ത് ഷോപ്പിങ് സെന്റര്‍ ഭാഗത്തേയ്ക്ക് രക്ഷപ്പെടുകയും ചെയ്തു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ പുരുഷനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

Ramelton Road-ല്‍ നടന്ന ആക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്നത് ഒരു സില്‍വര്‍ കളര്‍ Volkwagen കാര്‍ ആണെന്ന് ഗാര്‍ഡ വ്യക്തമാക്കി. ഈ സംഭവത്തിന് ദൃക്‌സാക്ഷികള്‍ ആയിരുന്നവരോ, പ്രദേശത്ത് കൂടി കടന്നുപോകുന്ന സമയം ഈ കാറിന്റെ ദൃശ്യങ്ങള്‍ ഡാഷ് ക്യാമറയില്‍ പതിഞ്ഞവരോ തങ്ങളുമായി ബന്ധപ്പെടണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 074-9167100.

Share this news

Leave a Reply