‘ആത്മഹത്യ പരിഹാരമല്ല, ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്’; അയർലണ്ടിലെ ധനസമാഹരണ യജ്ഞത്തിൽ പങ്കെടുത്ത് ആയിരങ്ങൾ

അയര്‍ലണ്ടില്‍ ആത്മഹത്യയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്ന സംഘടനയായ Pieta House-ന്റെ നേതൃത്വത്തില്‍ Darkness Into Light ധനസമാഹരണ പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. രാജ്യത്തെ 197 പ്രദേശങ്ങളില്‍ സൂര്യോദയത്തിന് മുമ്പായി 4.15-ഓടെയാണ് അഞ്ച് കിലോമീറ്റര്‍ നടത്തം ആരംഭിച്ചത്. നടത്തത്തിന് പുറമെ ഓടിയും, വീല്‍ ചെയറിലും, സൈക്കിളുകളിലും, നീന്തലിലുമായി ആളുകള്‍ ധനസമാഹരണയജ്ഞത്തില്‍ പങ്കാളികളായി. ഇത് 16-ആം വര്‍ഷമാണ് പരിപാടി നടക്കുന്നത്.

ആത്മഹത്യ, സ്വയം വേദനിപ്പിക്കല്‍ എന്നിവ തടയുക ലക്ഷ്യമിട്ടാണ് Pieta House പ്രവര്‍ത്തിക്കുന്നത്. സൗജന്യമായി ഓണ്‍ലൈന്‍ വഴിയോ, ഫോണ്‍ വഴിയോ, നേരിട്ടോ Pieta-യില്‍ നിന്നും സഹായം ലഭിക്കും. എല്ലാ പ്രായക്കാര്‍ക്കും, എല്ലാ വിഭാഗക്കാര്‍ക്കും സഹായം ലഭിക്കുന്നതാണ്.

അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും 500-ഓളം പേര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. മാത്രമല്ല സമൂഹത്തില്‍ അഞ്ചില്‍ ഒന്ന് പേരും ജീവിതത്തില്‍ എപ്പോഴെങ്കിലും ആത്മഹത്യയെ പറ്റി ചിന്തിക്കുന്നവരുമാണ്.

Pieta-യുടെ സഹായത്തിനായി:

Share this news

Leave a Reply