അയര്‍ലണ്ടില്‍ ഈ ആഴ്ച മഴയും വെയിലും കലര്‍ന്ന കാലാവസ്ഥ അനുഭവപ്പെടും. അന്തരീക്ഷ താപനില 21 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും, പലപ്പോഴും മഴ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി.
ഇന്ന് (മെയ് 11 ഞായര്‍) പകല്‍ നല്ല വെയില് ലഭിക്കും. West Connacht, west Ulster എന്നിവിടങ്ങളില്‍ ചാറ്റല്‍ മഴ പെയ്തേക്കും. 16 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ ഇത് 10 മുതല്‍ 7 ഡിഗ്രി വരെ താഴും. കിഴക്കന്‍ പ്രദേശത്ത് മഴയ്ക്കും സാധ്യതയുണ്ട്.
നാളെ ആകാശം മുമ്പുള്ള ദിവസങ്ങളെക്കാള്‍ മേഘാവൃതമാകും. പലയിടത്തും മഴ പെയ്യുകയും, ചിലയിടങ്ങളില്‍ ഇടിയോടു കൂടി മഴ ശക്തമാകുകയും ചെയ്യും. പടിഞ്ഞാറന്‍ പ്രദേശത്ത് മാത്രമാകും വെയില് ലഭിക്കുക. ഉയര്‍ന്ന അന്തരീക്ഷ താപനില 14 മുതല്‍ 18 ഡിഗ്രി വരെ. രാത്രിയോടെ മഴ കുറയും. 8 മുതല്‍ 11 ഡിഗ്രി വരെയാകും രാത്രിയില്‍ പരമാവധി താപനില.
ചൊവ്വാഴ്ചയും മഴയും വെയിലും മാറി മാറി വരും. ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കൊപ്പം ഒറ്റപ്പെട്ട ഇടിമിന്നലും ഉണ്ടാകും. അതേസമയം താപനില 16 മുതല്‍ 21 ഡിഗ്രി വരെ ഉയര്‍ന്നേക്കും. പടിഞ്ഞാറന്‍ പ്രദേശത്താണ് ചൂട് ഏറ്റവുമധികം അനുഭവപ്പെടുക.
ബുധനാഴ്ചയും മഴയും വെയിലും തുടരുമെന്നും, പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളെയാണ് മഴ കാര്യമായി ബാധിക്കുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ പൊതുവെ വരണ്ട കാലാവസ്ഥയാകും അന്നേ ദിവസം അനുഭവപ്പെടുക. 16 മുതല്‍ 21 ഡിഗ്രി വരെ ചൂട് ഉയരുകയും ചെയ്യും.
ആഴ്ചയിലെ മറ്റ് ദിവസങ്ങളിലും ഇതേ രീതിയില്‍ തുടരുമെന്നും, പകല്‍ താപനില പലപ്പോഴും 20 ഡിഗ്രിക്കടുത്ത് പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു.