സൗത്ത് ഡബ്ലിൻ മാർത്തോമ്മാ കോൺഗ്രഗേഷന്റെ കൊയ്ത്തുത്സവം മെയ് 17-ന്

സൗത്ത് ഡബ്ലിന്‍ മാര്‍ത്തോമ്മാ കോണ്‍ഗ്രഗേഷന്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ കൊയ്ത്തുത്സവം (Harvest Festival) മെയ് 17-ന് വിക്ക്‌ലോയിലെ Greystones-ലുള്ള Nazarene Community Church (A63 YD27)-ല്‍ വച്ച് നടക്കും.രാവിലെ 9.30-ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന കൊയ്ത്തുത്സവത്തിന് വികാരി റവ. സ്റ്റാന്‍ലി മാത്യു ജോണ്‍ നേതൃത്വം നല്‍കും. കൊയ്ത്തുത്സവത്തിനൊപ്പം ലേലവും നടക്കും.

പരിപാടിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. സ്റ്റാന്‍ലി മാത്യു ജോണ്‍ (വികാരി)- +447384858587
പ്രഭു മാത്തന്‍ ജേക്കബ് (കണ്‍വീനര്‍)- 0860851668
അനു എം. ജോര്‍ജ്ജ് (സെക്രട്ടറി)- 0871930960

Share this news

Leave a Reply