Ryanair വിമാനത്തിൽ മോശം പെരുമാറ്റം; 3,230 യാത്രക്കാരന് യൂറോ പിഴ

ഐറിഷ് വിമാനക്കമ്പനിയായ Ryanair-ന്റെ വിമാനത്തില്‍ മോശം പെരുമാറ്റം നടത്തിയ യാത്രക്കാരന് 3,230 യൂറോ പിഴ. 2024 ജൂണ്‍ 30-ന് സ്‌കോട്‌ലണ്ടിലെ Glasgow-യില്‍ നിന്നും പോളണ്ടിലെ Kraków-യിലേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. തുടര്‍ന്ന് വിമാനം പോളണ്ടിലെ മറ്റൊരു നഗരമായ Rzeszów-യിലെ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയിരുന്നു.

സംഭവസമയം 191 യാത്രക്കാരും, ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരനെ Rzeszów-വില്‍ ഇറക്കിയ ശേഷമാണ് വിമാനം യാത്ര തുടര്‍ന്നത്.

സംഭവത്തില്‍ Kraków district court കോടതിയാണ് യാത്രക്കാരന് പിഴ ശിക്ഷ വിധിച്ചത്.

Share this news

Leave a Reply

%d bloggers like this: