അയര്‍ലണ്ടില്‍ അന്തരീക്ഷ താപനില ഈയാഴ്ച 23 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി അനുഭവപ്പെടുന്ന ചൂട് വരും ദിവസങ്ങളിലും തുടരും. അതേസമയം ആഴ്ചയിലുടനീളം ഇടയ്ക്കിടെ മഴ പെയ്യുമെന്നും വകുപ്പ് അറിയിച്ചു.
ഇന്ന് ഉച്ചയോടെ south Leinster, Munster പ്രദേശങ്ങളില്‍ മഴ പെയ്യും. വൈകുന്നേരത്തോടെ ഇത് south Connacht, west Connacht പ്രദേശങ്ങളിലേയ്ക്ക് പരക്കും. ചിലയിടങ്ങളില്‍ മഴ ശക്തമാകാനും, ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയുണ്ട്. 15 മുതല്‍ 22 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില.
ചൊവ്വാഴ്ചയും ചൂടിനൊപ്പം മഴയും പെയ്യും. 17 മുതല്‍ 21 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില.
ബുധനാഴ്ച മഴ പെയ്യുമെങ്കിലും ചൂടിന് കാഠിന്യമേറും. 23 ഡിഗ്രി വരെ താപനില ഉയരുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വടക്കന്‍ തീരദേശങ്ങളില്‍ ചൂട് കുറവായിരിക്കും.
വ്യാഴാഴ്ച പൊതുവെ വരണ്ട കാലാവസ്ഥയാരിക്കും അനുഭവപ്പെടുക. അറ്റ്‌ലാന്റിക്കില്‍ നിന്നുമെത്തുന്ന മേഘങ്ങള്‍ ചാറ്റല്‍ മഴ്ക്ക് കാരണമായേക്കും. ചൂടും ബുധനാഴ്ചയെ അപേക്ഷിച്ച് കുറവായിരിക്കും.
വാരാന്ത്യത്തിലെ കാലാവസ്ഥ കൃത്യമായി പറയാന്‍ സാധിക്കില്ലെന്നും നിരീക്ഷകര്‍ അറിയിച്ചു.