അയർലണ്ടിലെ 19 കൗണ്ടികളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. ഇതെ തുടർന്ന് കൗണ്ടികളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ വാണിങ് നൽകി. Carlow, Kildare, Kilkenny, Laois, Longford, Louth, Meath, Offaly, Westmeath, Wexford, Wicklow, Cavan, Monaghan, Clare, Limerick, Tipperary, Waterford, Galway, Roscommon എന്നീ കൗണ്ടികളിൽ ഇന്ന് വൈകിട്ട് 3.11-ന് നിലവിൽ വന്ന വാണിങ് രാത്രി 8 മണി വരെ തുടരും.
വാണിങ് നിലനിൽക്കുന്ന പ്രദേശങ്ങളിൽ ശക്തമായ മഴയെതുടർന്ന് പ്രളയം ഉണ്ടായേക്കാം. ഇടിമിന്നൽ കാരണവും നാശനഷ്ടം ഉണ്ടാകാം. ജനങ്ങൾ ജാഗ്രത പാലിക്കുക.