ഇന്ന് രാവിലത്തെ കണക്കനുസരിച്ച് അയർലണ്ടിലെ വിവിധ ആശുപത്രികളിലായി 393 പേർ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും, കസേരകളിലും മറ്റും ചികിത്സ തേടുന്നതായി Irish Nurses and Midwives Organisation (INMO). ഇതിൽ 266 പേർ എമർജൻസി ഡിപ്പാർട്മെന്റുകളിലും, 127 വിവിധ വാർഡുകളിലും ആണ്.
98 രോഗികൾ ബെഡില്ലാതെ ചികിത്സ തേടുന്ന University Hospital Limerick (UHL) ആണ് ഇക്കാര്യത്തിൽ ഒന്നാമത്. University Hospital Galway (41), Cork University Hospital (CUH – 37), Letterkenny University Hospital (31) St Vincent’s University Hospital (25) എന്നിവയാണ് പിന്നാലെ.
ഏറ്റവും കൂടുതൽ രോഗികൾ എമർജൻസി ഡിപ്പാർട്മെന്റുകളിൽ ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടുന്നത് UHL, University Hospital Galway എന്നിവിടങ്ങളാണ്- 36 വീതം രോഗികൾ. CUH (32), St Vincent’s University Hospital (22), Tallaght University Hospital (18) എന്നിവിടങ്ങളിലെ എമർജൻസി ഡിപ്പാർട്മെന്റുകൾ പിന്നാലെ.