അയർലണ്ടിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ സ്വന്തം ഇടവകയായ കൗണ്ടി ടിപ്പററിയിലുളള സെന്റ് കുറിയാക്കോസ് ദേവാലയത്തിൽ മെയ് 18 ഞായറാഴ്ച നേഴ്സുമാരെ ആദരിച്ചു. ജനസേവനത്തിനും മനുഷ്യ ആരോഗ്യ സംരക്ഷണത്തിനും ശുശ്രൂഷ മനോഭാവത്തോടെ ജീവിതം സമർപ്പിച്ച എല്ലാ നേഴ്സുമാർക്കും ഇടവക ആദരവ് നൽകി.
വികാരി ഫാ. നൈനാൻ കുറിയാക്കോസ് , വിശുദ്ധ കുർബാനയ്ക് കാർമികത്വം വഹിച്ച ഫാ.ജോൺ സാമുവൽ (കല്ലട വലിയപള്ളി അസിസ്റ്റൻറ് വികാരി), ട്രസ്റ്റി ബിനു തോമസ്, സെക്രട്ടറി പ്രദീപ് ചാക്കോ എന്നിവർ ആശംസകൾ നേർന്നു.