നോർത്തേൺ അയർലണ്ടിലെ ആദ്യ obesity management service-ന് ആരോഗ്യമന്ത്രിയുടെ അംഗീകാരം

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആദ്യ അമിതവണ്ണ ചികിത്സാ സേവനത്തിന് (obesity management service) അംഗീകാരം നല്‍കി ആരോഗ്യ മന്ത്രി Mike Nesbitt. അടുത്ത വര്‍ഷം ആദ്യത്തോടെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആദ്യ പ്രാദേശിക സര്‍വീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

അമിതവണ്ണം കുറയ്ക്കാനുള്ള ലൈഫ്സ്റ്റൈല്‍ സപ്പോര്‍ട്ട്, മരുന്നുകള്‍ എന്നിവ പുതിയ Regional Obesity Management Service വഴി ലഭിക്കുമെന്ന് പറഞ്ഞ മന്ത്രി, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പ്രായപൂര്‍ത്തി ആയവരില്‍ 65% പേരും, കുട്ടികളില്‍ 25% പേരും അമിതവണ്ണമോ (obesity) അമിതഭാരമോ ഉള്ളവരാണെന്നും കൂട്ടിച്ചേര്‍ത്തു. ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, ടൈപ്പ് 2 പ്രമേഹം, ചിലതരം കാന്‍സറുകള്‍ എന്നിവയ്‌ക്കെല്ലാം അമിതവണ്ണം കാരണമായേക്കാം.

നിലവില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലുള്ളവര്‍ക്ക് അമിതവണ്ണംകുറയ്ക്കാന്‍ മാത്രമായി പ്രത്യേക ചികിത്സ തേടുന്നതിനുള്ള സൗകര്യങ്ങളൊന്നുമില്ല. ഇതിനുള്ള അത്യാധുനികമായ മരുന്നുകള്‍, ഇന്‍ജക്ഷനുകള്‍ എന്നിവയൊന്നും നിലവില്‍ ലഭ്യമല്ലെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. Nice (National Institute for Health and Care Excellence)-ന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെതടി കുറയ്ക്കാനുള്ള മരുന്നുകളും പുതിയ സര്‍വീസ് വഴി ലഭിക്കും. ചികിത്സ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനായി ഘട്ടം ഘട്ടമായാകും പദ്ധതി നടപ്പിലാക്കുകയെന്നും വകുപ്പ് വ്യക്തമാക്കി. ഭാവിയില്‍ സര്‍ക്കാര്‍ ഫണിങ്ങോടെ അമിതവണ്ണം കുറയ്ക്കാനുള്ള സര്‍ജറികളും നടത്തും.

പൊതുജനാഭിപ്രായം തേടിയ ശേഷമാണ് മന്ത്രി പദ്ധതി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: