കൗണ്ടി ക്ലെയറിൽ കാർ മോഷണം; കൗമാരക്കാരൻ അറസ്റ്റിൽ

കൗണ്ടി ക്ലെയറില്‍ കാര്‍ മോഷണം നടത്തിയ കൗമാരക്കാരന്‍ പിടിയില്‍. വെള്ളിയാഴ്ച വൈകിട്ട് 6.15-ഓടെ Parteen-ലുള്ള Firhill-ല്‍ വച്ചാണ് സംഭവം. മോഷണശ്രമത്തിനിടെ വയോധികയായ ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 70-ലേറെ പ്രായമുള്ള ഇവരെ University Hospital Limerick-ല്‍ എത്തിച്ച് ചികിത്സ നല്‍കി.

വിവിധ ഗാര്‍ഡ യൂണിറ്റുകള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ Clonard പ്രദേശത്ത് നിന്നും ഒരു കുഴിയില്‍ വീണ് കിടക്കുന്ന നിലയില്‍ കാര്‍ കണ്ടെത്തി. സംഭവത്തില്‍ ഒരു കൗമാരക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ Youth Diversion Programme-ലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിവോ, സിസിടിവി, ഡാഷ് ക്യാമറ ഫൂട്ടേജുകളോ കൈവശമുള്ളവര്‍ ഏതെങ്കിലും സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു:
Henry Street Garda Station on 061 212400
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: