അയർലണ്ടിലെ ഏറ്റവും നല്ല പിസ അവാർഡ് ഡബ്ലിനിലെ റസ്റ്റ്റന്റിന്

അയർലണ്ടിലെ ഏറ്റവും നല്ല പിസയ്ക്കുള്ള അവാർഡ് ഡബ്ലിനിലെ Little Pyg റസ്റ്റ്റന്റിന്. സ്പെയിനിലെ മാഡ്രിഡിൽ നടന്ന Top 50 Pizza Europe Awards-ൽ ആണ് ഡബ്ലിൻ Powerscourt Townhouse Centre-ൽ സ്ഥിതി ചെയ്യുന്ന Little Pyg റസ്റ്റ്റന്റ് നേട്ടം കരസ്ഥമാക്കിയത്. തുടർച്ചയായി മൂന്നാം തവണയാണ് അയർലണ്ടിലെ ബെസ്റ്റ് പിസ അവാർഡിന് റസ്റ്റ്റന്റ് അർഹമാകുന്നത്.

യൂറോപ്പിലെ ബെസ്റ്റ് പിസകളിൽ 16-ആം സ്ഥാനവും Little Pyg നേടിയിട്ടുണ്ട്. ഇതോടെ സെപ്റ്റംബറിൽ ഇറ്റലിയിലെ നേപ്പിൾസിൽ നടക്കുന്ന World Pizza Championship- ലും Little Pyg പങ്കെടുക്കും.

ഇറ്റാലിയൻ ഫുഡ്‌ ക്രിട്ടിക്സ് ആയ Barbara Guerra, Luciano പിഗ്നടരോ, Albert Sapere എന്നിവരുടെ നേതൃത്വത്തിലാണ് 2017 മുതൽ പ്രശസ്തമായ അവാർഡ് നൽകിവരുന്നത്. വർഷം തോറും രഹസ്യമായി 2,000 ഇൻസ്‌പെക്ടർമാർ ആണ് വിജയികളെ തീരുമാനിക്കാനായി യൂറോപ്പിലെ വിവിധ പിസകൾ പരിശോധിക്കുന്നത്.

Share this news

Leave a Reply