റിമി ടോമിയുടെ സംഗീത പ്രകടനവും ഐ എം വിജയന്റെ സാന്നിധ്യവും അടയാളമാകുന്നു; ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025 ഓഗസ്റ്റ് 2-ന്

പ്രശസ്ത മലയാളം ഗായിക റിമി ടോമിയും ട്രൂപ്പും ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025-ൽ തങ്ങളുടെ ലൈവ് മ്യൂസിക് ഷോയോടെ രംഗത്തെത്തും. മികച്ച സംഗീത സായാഹ്നം ഒരുക്കുന്ന റിമിയുടെ പ്രകടനം ഈ വർഷത്തെ സമ്മർ ഫെസ്റ്റിന്റെ പ്രധാന ആകർഷണമാണ്. ടിക്കറ്റോടെ മാത്രം കാണാൻ കഴിയുന്ന റിമിയുടെ പ്രകടനം, ഈ ഉത്സവത്തിൽ അയർലണ്ട് മലയാളികൾക്ക് സൗജന്യമായി ആസ്വദിക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് Tipp indian Community Clonmel.കൂടാതെ പ്രശസ്ത keytarist സുമേഷ് കൂട്ടിക്കൽ, തന്റെ കീറ്റാർ (Keytar) പെർഫോർമൻസുമായി ക്ലോൺമെൽ സമ്മർ ഫെസ്റ്റിന്റെ വേദിയിൽ തിളങ്ങും.

ഇതിന് പുറമെ, ഇന്ത്യൻ ഫുട്ബോളിന്റെ അതുല്യ പ്രതിഭ ഐ എം വിജയൻ വിശിഷ്ട അതിഥിയായി ചടങ്ങിൽ പങ്കെടുക്കും. ഒരു ഫ്രണ്ട്‌ലി ഫുട്ബോൾ മാച്ചിലും, യുവ താരങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന പരിശീലന ക്യാമ്പിലും അദ്ദേഹം പങ്കുചേരും. യുവതാരങ്ങൾക്കുള്ള ഈ ക്യാമ്പ് സമ്മർ ഫെസ്റ്റിന്റെ കായിക വീര്യവും, പ്രചോദനവും വർദ്ധിപ്പിക്കും.
ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025 – സീസൺ 3, അയർലണ്ടിലെ ഏറ്റവും വലിയ ഇന്ത്യൻ സംസ്‌കാരിക ഉത്സവമാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. ഇന്ത്യൻ-ഐറിഷ് ബന്ധങ്ങളുടെ ഭംഗിയും, പാരമ്പര്യ-ആധുനിക ഘടകങ്ങളുടെ സമന്വയവും കൊണ്ടാണ് ഈ ഉത്സവം തിളങ്ങുന്നത്.

പ്രധാന ആകർഷണങ്ങൾ:

ഇന്ത്യൻ നൃത്തകലാരൂപങ്ങൾ

കുട്ടികൾക്കായുള്ള കലാ-കായിക മത്സരങ്ങൾ

വടംവലി, അമ്യൂസ്മെന്റ് റൈഡുകൾ

ഇന്ത്യൻ-ഐറിഷ് കലാപരിപാടികൾ

ഭക്ഷണ വൈവിധ്യങ്ങളും കരകൗശല സ്റ്റാളുകളും

10000-ത്തിലധികം ആളുകളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ ആഘോഷം, സൗഹൃദം, സംസ്‌കാരം, വിനോദം എന്നിവയുടെ നിറവേറിയ സംഗമമാകുന്നു.

ഓഗസ്റ്റ് 2-ന് ക്ലോൺമെൽ “MOYLE ROVERS GAA SPORTS CLUB (E91 PN29)” ൽ നടക്കുന്ന ഈ മഹോത്സവത്തിൽ, സൗജന്യമായി റിമി ടോമിയുടെ സംഗീതമേളയും, ഐ എം വിജയന്റെ ഫുട്ബോൾ ആവേശവും അനുഭവിക്കാനുള്ള അപൂർവ അവസരമാണ് ഐറിഷ് മലയാളികളെ കാത്തിരിക്കുന്നത്.

Share this news

Leave a Reply