ഡബ്ലിനിൽ വൃദ്ധദമ്പതികൾക്ക് നേരെ തോക്ക് ചൂണ്ടി കൊള്ള; നാല് പേർ അറസ്റ്റിൽ

കൗണ്ടി ഡബ്ലിനിലെ Shankhill-ല്‍ വൃദ്ധദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. Shanganagh Cliffs-ലെ ഒരു വീട്ടില്‍ ബുധനാഴ്ച രാത്രിയാണ് നാല് പേര്‍ അതിക്രമിച്ച് കയറുകയും, 60-ലേറെ പ്രായമുള്ള ദമ്പതികളെ ആക്രമിക്കുകയും, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇവരെ കൊള്ളയടിച്ച ശേഷം സംഘം ഒരു വാഹനത്തിലും, ഇലക്ട്രിക് ബൈക്കിലുമായി രക്ഷപ്പെടുകയും ചെയ്തു.

ദമ്പതികളില്‍ ഭര്‍ത്താവിനെ പരിക്കുകളോടെ St Vincent’s University Hospital-ല്‍ പ്രവേശിപ്പിച്ചിരുന്നു.

സംഭവമറിഞ്ഞയുടന്‍ പ്രതികള്‍ക്ക് വേണ്ടി Shankill Garda station ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചു. ഒരു വാഹനം നിര്‍ത്തി പരിശോധിച്ചതില്‍ നിന്നും മൂന്ന് പേരെയും, ഇവിടെ നിന്നും അല്‍പ്പം അകലെ വച്ച് ഇലക്ട്രിക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആളെയും വൈകാതെ അറസ്റ്റ് ചെയ്തു. പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ഒരു തോക്കും കണ്ടെടുത്തു. പിടിയിലായവരില്‍ 60-ലേറെ പ്രായമുള്ള ഒരു പുരുഷനും, 20-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരും, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുമാണുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Share this news

Leave a Reply