രാജു കുന്നക്കാട്ടിന് തോപ്പിൽ ഭാസി സ്മാരക അവാർഡ്

തിരുവനന്തപുരം: മികച്ച നാടകരചയിതാവിനുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ തോപ്പിൽ ഭാസി സ്മാരക പുരസ്‌കാരം അയർലണ്ട് മലയാളിയായ രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ‘ഒലിവ് മരങ്ങൾ സാക്ഷി’ എന്ന നാടകത്തിന്റെ രചനയ്ക്കാണ് അവാർഡ്.

ഈ വർഷം രാജുവിന് ലഭിക്കുന്ന ആറാമത്തെ പുരസ്കാരമാണിത്. കഴിഞ്ഞയാഴ്ച അയർലണ്ടിലെ മൈൻഡ് ഐക്കൺ അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

Share this news

Leave a Reply