മിസ്സ് അയർലണ്ട് 2025 കിരീടം Caoimhe Kenny-ക്ക്

മിസ്സ് അയര്‍ലണ്ട് 2025 കിരീടം നേടി Caoimhe Kenny. ശനിയാഴ്ച രാത്രി Co Meath-ലെ Trim-ലുള്ള Knightsbrook Hotel-ല്‍ വച്ച് നടന്ന മത്സരത്തിലാണ് 24-കാരിയായ Caoimhe 77-ആമത് മിസ്സ് അയര്‍ലണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടത്.

മുന്‍ അയര്‍ലണ്ട് ഫുട്‌ബോള്‍ ടീം മാനേജറായ Stephen Kenny-യുടെയും ഭാര്യ Siobhan-ന്റെയും നാല് മക്കളില്‍ ഒരാളാണ് Louth-ലെ Blackrock സ്വദേശിയായ Caoimhe.

1947 മുതല്‍ നടത്തിവരുന്ന മിസ്സ് അയര്‍ലണ്ട് ചാംപ്യന്‍ഷിപ്പില്‍ മത്സരാര്‍ത്ഥികളുടെ ബൗദ്ധികനിലവാരം, സാംസ്‌കാരികമായ അഭിമാനം, വിജയിക്കാനുള്ള അഭിനിവേശം മുതലായ കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ചാംപ്യനെ തീരുമാനിക്കുന്നത്. സാമൂഹത്തില്‍ തുല്യതയ്ക്ക് വേണ്ടി ശക്തമായി വാദിക്കുന്ന Caoimhe, Save Our Homeless Dundalk, Hygiene Hub Louth എന്നിവയുടെ വൊളന്റിയറുമാണ്.

ഈ വിജയത്തോടെ അടുത്ത വര്‍ഷം നടക്കുന്ന Miss World Festival-ലില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിക്കാനുള്ള അവസരവും Caoimhe-ന് ലഭിച്ചിരിക്കുകയാണ്.

Share this news

Leave a Reply