‘അയ്യാ എന്നയ്യാ’ അയ്യപ്പഭക്തിഗാനം യൂട്യൂബിൽ റിലീസ് ചെയ്തു

മണ്ഡലകാലത്ത് മനസ്സിൽ നിന്ന് മണികണ്ഠനെക്കുറിച്ച്, ഐറിഷ് മലയാളിയും മാധ്യമപ്രവർത്തകനുമായ  കെ ആർ അനിൽകുമാർ കുറിച്ച ഏതാനും വരികൾ  ഒരു അയ്യപ്പഭക്തിഗാനത്തിന്റെ രൂപത്തിൽ യൂട്യൂബിൽ റിലീസ് ചെയ്തു. അനിൽ ഫോട്ടോസ് & മ്യൂസിക്കിന്റെ ബാനറിൽ  ‘അയ്യാ എന്നയ്യാ’ എന്ന പേരിലുള്ള ഈ ഗാനം പ്രവാസലോകത്തുള്ള ഒരു അയ്യപ്പഭക്തന്റെ വിലാപമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സംഗീതസംവിധായകനും വയലിനിസ്റ്റുമായ ബിനേഷ് ബാബുവിന്റെ സംഗീതത്തിൽ, സംഗീത ആദ്ധ്യാപകനും  പിന്നണി ഗായകനുമായ ഹരികൃഷ്ണനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജനുവരി 14 ഞായറാഴ്ച്ച  ഡബ്ലിൻ Ballymount VHCCI ക്ഷേത്രാങ്കണത്തിൽ നടക്കുന്ന … Read more

നമ്മുടെ അയർലണ്ട് അവതരിപ്പിക്കുന്ന ക്രിസ്മസ് ഫോട്ടോഗ്രാഫി മത്സരം; ഒന്നാം സമ്മാനം 101 യൂറോ

ക്രിസ്മസ് കാലത്തോടനുബന്ധിച്ച് ‘നമ്മുടെ അയര്‍ലണ്ടി’ന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രാഫി മത്സരം നടത്തപ്പെടുന്നു. ‘ക്രിസ്മസ്’ എന്ന വിഷയം അടിസ്ഥാനമാക്കി ഡിസംബര്‍ 1 മുതല്‍ ജനുവരി 10 വരെ ഫോട്ടോസ് പോസ്റ്റ് ചെയ്യാവുന്ന തരത്തിലാണ് മത്സരം. ഒരു മത്സരരാര്‍ത്ഥിക്ക് 4 ഫോട്ടോസ് വരെ മത്സരത്തിന്റെ ഭാഗമായി പോസ്റ്റ് ചെയ്യാം. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന ഫോട്ടോ എടുത്തയാളെ വിജയിയായി പ്രഖ്യാപിക്കും. മത്സരത്തില്‍ പങ്കെടുക്കേണ്ടത് ഇങ്ങനെ:ക്രിസ്മസ് എന്ന വിഷയവുമായി ബന്ധപ്പെട്ട് നിങ്ങള്‍ എടുത്ത ഫോട്ടോസ്, Nammude Ireland-ന്റെ ഇന്‍സ്റ്റാഗ്രാം പേജുമായി കൊളാബ് ചെയ്ത് … Read more

ഇസബെൽ ഒരുങ്ങി: നവംബർ 26 ഞായറാഴ്ച്ച രണ്ട് ഷോകൾ

അയർലണ്ടിലെ നാടകാസ്വാദകർക്ക് ഒരാഘോഷമാകാൻ, സാമൂഹിക സംഗീത നാടകം ‘ഇസബെൽ’ ഈ ഞായറാഴ്ച്ച വൈകിട്ട് 3-നും 6-നും ഡബ്ലിൻ സെന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേറും. ആനുകാലിക വിഷയങ്ങൾ കാല്പനികതയും യാഥാർത്ഥ്യവും ഇടകലർന്ന വർണ്ണാഭമായ രംഗങ്ങളിൽ കോർത്തിണക്കി ഇമ്പമുള്ള ഗാനങ്ങളുടെ അകമ്പടിയിൽ പ്രേക്ഷകർക്ക് സ്വപ്നതുല്യമായ ഒരനുഭൂതി സമ്മാനിക്കുന്ന ഇസബെൽ, സീറോ മലബാർ കത്തോലിക്കാ ചർച്ച്, ബ്ലാഞ്ചാസ്ടൌൺ ചാരിറ്റി ഫണ്ട് റൈസർ ഇവന്റായായാണ് അവതരിപ്പിക്കുന്നത്. അഭിനയ മാറ്റുരയ്ക്കുന്ന വൈകാരിക രംഗങ്ങളും, മനോഹര നൃത്തച്ചുവടുകളും, നിറപ്പകിട്ടാർന്ന രംഗവിധാനവും ഉപരി കുട്ടികൾക്കും മുതിർന്നവർക്കും ഒരേ … Read more

സ്ലൈഗോയിലെ പ്രഥമ മലയാളി അസോസിയേഷൻ ഉദ്ഘാടനം ചെയ്യപ്പെട്ടു

സ്ലൈഗോയിലെ പ്രഥമ മലയാളി അസോസിയേഷൻ നവംബർ 4-ന് വൈകിട്ട് 3.30-ന് രാത്കോർമക് സ്കൂളിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. സ്ലൈഗോയിലെ ആദ്യകാല മലയാളികൾ ആയ തോമസ് മാത്യു, റോയ് തോമസ് എന്നിവർ ഒരുമിച്ചു നിലവിളക്കു തെളിച്ച് ആശംസകൾ അർപ്പിച്ചു. തുടർന്ന് സംഘടനാ ഭാരവാഹികളായ ജോസ്, ഷാജി, അനൂപ്, രാജേഷ് ബാബു, മനോജ്‌, സ്ലൈഗോ മലയാളി കൂട്ടായ്മയിലെ കുരുന്നുകൾ കൂടി തിരിതെളിയിച്ച് മലയാളി അസോസിയേഷൻ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. ഉദ്ഘാടന യോഗത്തിൽ പ്രസിഡന്റ്‌ ജോസ് പോൾ ഞാളിയൻ അധ്യക്ഷത വഹിച്ചു. വൈസ് … Read more

ലൂക്കൻ മലയാളി ക്ലബ് ക്രിസ്മസ്- പുതുവത്സരാഘോഷം ഡിസംബർ 30-ന്

ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ്- പുതുവത്സരാഘോഷം ഡിസംബർ 30 ശനിയാഴ്ച വൈകിട്ട് 5 മുതൽ പാമേഴ്‌സ്‌ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടത്തപ്പെടും. ക്രിസ്മസ് പാപ്പയോടൊപ്പം കരോൾ ഗാനം, നേറ്റിവിറ്റി ഷോ, മാർഗംകളി, കപ്പിൾ ഡാൻസ്, യൂത്ത് ഡാൻസ്, കുച്ചിപ്പുടി, ഭാരതനാട്യം, നാടോടി നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, കോമഡി സ്കിറ്റുകൾ, ഗാനമേള, ക്രിസ്മസ് ഡിന്നർ തുടങ്ങിയവ പരിപാടികൾക്ക് മാറ്റുകൂട്ടും. പരിപാടിയുടെ ഒരുക്കങ്ങൾ ആരംഭിച്ചതായി പ്രസിഡണ്ട്‌ ബിജു ഇടക്കുന്നത്ത്, സെക്രട്ടറി രാജൻ പൈനാടത്ത്, ട്രഷറർ ഷൈബു … Read more

വെക്സ്ഫോർഡ് സ്‌ട്രൈക്കേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം വർണ്ണാഭമായി

സ്‌ട്രൈക്കേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വമ്പിച്ച ആഘോഷങ്ങളോടെ വെക്‌സ്‌ഫോര്‍ഡില്‍ കേരളപ്പിറവി ദിനം കൊണ്ടാടി. കേരളത്തിലെ തനത് കലാരരൂപങ്ങളായ ഒപ്പന, നാടന്‍പാട്ട് എന്നിവയ്‌ക്കൊപ്പം കേരളീയത തുളുമ്പുന്ന കഥ, കവിത പാരായണം, കേരളപ്പിറവി പ്രഭാഷണം, നൃത്തപരിപാടി എന്നിവയും നടന്നു. വെക്‌സ്‌ഫോര്‍ഡ് കൗണ്ടി കൗണ്‍സില്‍ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ സദ്യയും വിളമ്പിയത് ആഘോഷത്തിന് മാറ്റുകൂട്ടി.

‘ഭാഷ അതിരുകളില്ലാത്തത്, അയർലണ്ടിൽ മലയാള ഭാഷയും പ്രമുഖസ്ഥാനത്തേക്ക്’: മേയർ ഡെനിസ് ഒ’കല്ലഗൻ! ബ്‌ളാക്ക്‌റോക്കിൽ മലയാളം ക്ളാസുകൾക്ക് പ്രൗഢഗംഭീരമായ തുടക്കം

ഡബ്ലിൻ : ഭാഷ അതിരുകളില്ലാത്തതെന്നും മലയാളം ഭാഷ അയർലണ്ടിൽ പ്രമുഖ സ്ഥാനത്തേക്ക് എത്തുന്നു എന്നും ഡൺല്ലേരി കൗണ്ടികൗൺസിൽ മേയർ ഡെനിസ് ഒ’കല്ലഗൻ  പറഞ്ഞു. അയർലണ്ടിലെ ബ്‌ളാക്ക്‌റോക്കിൽ  മലയാളം ക്ലാസുകൾക്ക് തുടക്കം കുറിക്കുന്ന പ്രൗഢഗംഭീരമായ പ്രവേശനോത്സവം ഉൽഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മേയർ. മലയാളം മിഷൻ ചീഫ്  കോർഡിനേറ്റർ അഡ്വ. സിബി സെബാസ്റ്റ്യൻ, പ്രസിഡന്റ് അനീഷ്‌ വി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന മലയാളം മിഷൻ പ്രവേശനോത്സവം St. Joseph Malayalam Language School Blackrock മേയർ Denis … Read more

കേരള ക്ലബ്‌ വെക്സ്ഫോർഡിന്റെ നേതൃത്വത്തിൽ കേരള പിറവിയും, കേരള ക്ലബ്‌ ഡേയും ആഘോഷിച്ചു

കൗണ്ടി വെക്സ് ഫോർഡിൽ കേരള ക്ലബ്‌ വെക്സ്ഫോർഡിന്റെ നേതൃത്വത്തിൽ വർണാഭമായി കേരള പിറവിയും, കേരള ക്ലബ്‌ ഡേയും ബാൺടൌൺ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ആഘോഷിച്ചു. വൈകിട്ട് 4 മണിക്ക് ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തിൽ വെക്സ്ഫോർഡ് ഗാർഡ ഓഫിസേഴ്‌സ് വിശിഷ്ടാതിഥികൾ ആയി പങ്കെടുത്തു. കേരളത്തിന്റെ മതനിരപേക്ഷരത ഉയർത്തി പിടിക്കുന്ന വിവിധ പരിപാടികൾക്കൊപ്പം കുട്ടികളുടെ കളരിപയറ്റും, അഞ്ജന അനിൽകുമാറിന്റെ ക്ലാസിക്കൽ ഡാൻസും, കണ്ണൂർ സുനിൽകുമാറിന്റെ കഥകളിയും കേരള പിറവിയുടെ ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ഇപ്പോൾ കേരള ക്ലബ്ബിൽ എല്ലാ ശനിയാഴ്ച്ചകളിലും … Read more

മുദ്ര സ്‌കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസസ് ‘മുദ്ര അരങ്ങേറ്റം’ നൃത്തപരിപാടി നവംബർ 4-ന് ദ്രോഹഡയിൽ

2023 നവംബർ 04ശനി 4:00 pmബാർബിക്കൻ  സെന്റർദ്രോഹഡ അയർലൻഡിന്റെ ഹൃദയ സദസ്സ് സസ്നേഹം ഓർത്തു വച്ച് കാത്തിരിക്കുന്ന ദിവസവും സ്ഥലവുമാണത്. അന്ന് അവിടെ വച്ചാണ് അയർലൻഡിലെ ഏറ്റവും വലിയ നൃത്തോൽസവമായ “മുദ്ര അരങ്ങേറ്റത്തിന്” തിരി തെളിയുന്നത്. മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ് ആണ്  ഉത്സവ തുല്യമായ ഈ നർത്തന രാവ് ഐറിഷ് മലയാളികൾക്കായി സമർപ്പിക്കുന്നത്. പന്ത്രണ്ട് വർഷങ്ങൾ നിറ സാന്നിധ്യം ആയി തനിമ ചോരാതെ നിറഞ്ഞു നിന്നതു കൊണ്ട് കൈവന്ന പാരമ്പര്യം, അരങ്ങേറ്റം എന്ന … Read more

അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ദീപു ജോസിന് ഹൃദയനിര്‍ഭരമായ യാത്രയയപ്പ് നൽകി

ഡബ്ലിൻ : നീണ്ട 15 വർഷത്തെ ഐറിഷ് പ്രവാസ ജീവിതം അവസാനിപ്പിച്ച് ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ദീപു ജോസിന് ബ്‌ളാക്ക്‌റോക്ക് ബാഡ്മിന്റൺ ക്ലബ്  യാത്രയയപ്പ് നൽകി. രജീഷ് പോൾ, ജയൻ കെ, ഡെന്നീസ് സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിൽ ഹൃദയനിര്‍ഭരമായ യാത്രയയപ്പാണ് ബ്‌ളാക്ക്‌റോക്ക് ബാഡ്മിന്റൺ ക്ലബ് സംഘടിപ്പിച്ചത്. ഡബ്ലിൻ ബ്‌ളാക്ക്‌റോക്കിൽ 2008-ൽ നേഴ്‌സായി എത്തി പ്രവാസ ജീവിതം തുടങ്ങിയ ദീപു, അയർലണ്ടിലെ ഒട്ടുമിക്ക ദേശങ്ങളിലും വലിയ സുഹൃദ്‌വലയം ഉണ്ടാക്കിയ വ്യക്തിയാണ്. തൊഴിൽ മേഖലയിലും, കലാ-കായിക-സാമൂഹ്യ-സാംസ്കാരിക മേഖലകളിലും നിറസാന്നിധ്യം ആയിരുന്നു ദീപു … Read more