ഐറിഷ് മലയാളി വിദ്യാർത്ഥികൾക്ക് നാസയുടെ സ്പേസ് ഡിസൈൻ മത്സരത്തിൽ വമ്പൻ നേട്ടം

ഡബ്ലിൻ: നാസയും അമേരിക്കയിലെ നാഷണൽ സ്പേസ് സൊസൈറ്റിയും സംഘടിപ്പിച്ച അന്താരാഷ്ട്ര സ്പേസ് സെറ്റിൽമെന്റ് ഡിസൈൻ മത്സരത്തിൽ ഐറിഷ് വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം. ആയിരക്കണക്കിന് ആഗോള മത്സരാർത്ഥികളെ പിന്തള്ളി ഡബ്ലിനിലെ St Dominic’s College Cabra-യിലെയും ക്ലെയറിലെ St Flannan’s College Ennis-ലെയും സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഈ പുരസ്‌കാരം സ്വന്തമാക്കി.

ഈ വിജയം മലയാളികൾക്കും അഭിമാനകരമാണ്. വിജയിച്ച St Dominic’s College Cabra ടീമിൽ വിദ്യാർത്ഥികളായ ശ്രേയ മരിയ സാജുവുംനിയ നെജുവും മലയാളികളാണ്. ഭ്രമണപഥത്തിൽ ജീവൻ നിലനില്പിന് ആവശ്യമായ ഭക്ഷണം, ജലം, ഓക്സിജൻ എന്നിവയുടെ പുനരുപയോഗം നടത്തുന്ന ക്ളോസ്ഡ്-ലൂപ്പ് സിസ്റ്റം ആണ് ഈ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്തത്. ‘Inis Beatha‘ അഥവാ “Island of Life” എന്നാണ് വിദ്യാർത്ഥികൾ അവരുടെ ഡിസൈന് പേരിട്ടിരിക്കുന്നത്. ഭൂമിയുടെ ആകർഷണം ഇല്ലാത്ത അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്പേസ് ഹാബിറ്റാറ്റ്, മറ്റ് ഗ്രഹങ്ങളും ആസ്ട്രോയിഡുകളും പര്യവേഷണം ചെയ്യുന്നതിന് ഉപയോഗിക്കാമെന്നാണ് വിദ്യാർത്ഥികൾ വിശദീകരിച്ചത്.

 മാസം  ഫ്‌ളോറിഡയിലെ ഓർലാൻഡോയിൽ നടക്കുന്ന International Space Development Conference- ൽ സ്പേസ് ഇൻഡസ്ട്രിയിലെ പ്രമുഖർ, ശാസ്ത്രജ്ഞർ, ബഹിരാകാശ പ്രേമികൾ തുടങ്ങിയവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ വിജയിച്ച വിദ്യാർത്ഥികൾ തങ്ങളുടെ ഡിസൈൻ അവതരിപ്പിക്കും.

വാർത്ത അയച്ചത്: റോണി കുരിശിങ്കൽപ്പറമ്പിൽ

Share this news

Leave a Reply