ഓസ്ക്കാർ ട്രാവൽസ് മാനേജിങ് ഡയറക്ടർ വിനോദ് പിള്ളയുടെ ഭാര്യാ പിതാവ് അന്തരിച്ചു

ഭരണിക്കാവ്: 25 വർഷമായി അയർലണ്ടിൽ പ്രവർത്തിക്കുന്ന ഓസ്ക്കാർ ട്രാവൽസ് മാനേജിങ് ഡയറക്ടറും, കേരള ഹൌസ് സ്ഥാപക കോ-ഓർഡിനേറ്റർമാരിൽഒരാളും, സാമൂഹ്യ പ്രവർത്തകനുമായ വിനോദ് പിള്ളയുടെ ഭാര്യ രേണുവിന്റെ പിതാവ് വിജയൻ പിള്ള (84) അന്തരിച്ചു. റിട്ട.കൃഷിവകുപ്പ് ഓഫീസർ ആണ്.
പ്രഭ കുമാരിയാണ് ഭാര്യ.
മക്കൾ: റാണി, രേണു.
മരുമക്കൾ: ബിജുരാജ്, വിനോദ്.
ആലപ്പുഴ ജില്ലയിൽ ഭരണിക്കാവിനടുത്ത് കറ്റാനം, പ്രതിഭയാണ് വീട്.
സംസ്കാരം പിന്നീട്.

Share this news

Leave a Reply