അയർലണ്ടിൽ രണ്ടാമത് ഗർഭം ധരിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ചികിത്സ; പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി

അയര്‍ലണ്ടില്‍ secondary infertility പ്രശ്‌നം അനുഭവിക്കുന്ന ദമ്പതികള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ IVF അടക്കമുള്ള ചികിത്സകള്‍ സൗജന്യമായി ലഭ്യമാക്കാന്‍ തീരുമാനം. ഇന്ന് (ജൂണ്‍ 30 തിങ്കള്‍) മുതല്‍ പദ്ധതി നിലവില്‍ വരുമെന്ന് ആരോഗ്യമന്ത്രി Jennifer Carroll MacNeill അറിയിച്ചു. നിലവില്‍ ഒരു കുട്ടിയുള്ള ദമ്പതികള്‍ക്കും മാനദണ്ഡങ്ങള്‍ക്കകത്തുള്ളവരാണെങ്കില്‍ സൗജന്യ ചികിത്സ ലഭിക്കുന്നതാണ് പദ്ധതി. ആദ്യം ഗര്‍ഭം ധരിച്ച് പ്രസവിച്ച ശേഷം രണ്ടാമത് ഗര്‍ഭം ധരിക്കാന്‍ സാധിക്കാതെ വരുന്നതിനെയാണ് secondary infertility എന്ന് പറയുന്നത്.

ഒരു ഫുള്‍ സൈക്കിള്‍ in-vitro fertilisation (IVF) അല്ലെങ്കില്‍ intra-cytoplasmic sperm injection (ICSI) എന്നിവ അടക്കം സൗജന്യ ചികിത്സയില്‍ ലഭിക്കും. 2023 സെപ്റ്റംബറില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ publicly funded assisted human reproduction (AHR) treatment പദ്ധതിയുടെ ഭാഗമാണ് ഇതും.

രണ്ടാമത് ഒരു കുട്ടിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ secondary infertility ഒരു പ്രശ്‌നമായി മാറാറുണ്ടെന്നും, ചികിത്സയ്ക്കുള്ള വലിയ സാമ്പത്തിക ബാധ്യത രണ്ടമാതും ഗര്‍ഭം ധരിക്കാന്‍ ഇവര്‍ക്ക് തടസമാകുന്നുവെന്നും മന്ത്രി MacNeill പറഞ്ഞു. നിരവധി പേരില്‍ നിന്നും ഇത് സംബന്ധിച്ച പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ വന്ധ്യത ചികിത്സാ പദ്ധതിയില്‍ ഒരു കുട്ടി ഉള്ളവരെ കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിച്ചിരിക്കുകയാണ് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒപ്പുവച്ച The Health (Assisted Human Reproduction) Act 2024-ല്‍ ഏതാനും മാറ്റങ്ങള്‍ വരുത്താനും, നിയമത്തിന്റെ മേല്‍നോട്ടം വഹിക്കാനായി പ്രത്യേക അതോറ്റിയെ നിയമിക്കാനും ശ്രമങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

Share this news

Leave a Reply