അയർലണ്ടിൽ മോർട്ട്ഗേജ് അപ്രൂവലുകളിൽ റെക്കോർഡ്; മോർട്ട്ഗേജ് മൂല്യത്തിലും റെക്കോർഡ്

അയര്‍ലണ്ടില്‍ അപ്രൂവ് ചെയ്യപ്പെടുന്ന മോര്‍ട്ട്‌ഗേജുകളുടെ എണ്ണം മെയ് മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10% വര്‍ദ്ധിച്ചു. ഒപ്പം ആകെ അപ്രൂവ് ചെയ്യപ്പെടുന്ന മോര്‍ട്ട്‌ഗേജുകളുടെ മൂല്യം 12 മാസത്തിനിടെ 18% വര്‍ദ്ധിച്ച് മെയില്‍ 14.1 ബില്യണ്‍ എന്ന റെക്കോര്‍ഡില്‍ എത്തിയതായും Banking and Payments Federation റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റീ-മോര്‍ട്ട്‌ഗേജ്, അല്ലെങ്കില്‍ മോര്‍ട്ട്‌ഗേജ് സ്വിച്ചിങ് നടത്തുന്നവരുടെ എണ്ണം 66.9% വര്‍ദ്ധിച്ചിട്ടുണ്ട്.

മെയ് വരെയുള്ള 12 മാസത്തിനിടെ 43,070 മോര്‍ട്ട്‌ഗേജുകളാണ് അപ്രൂവ് ചെയ്തത്. Banking and Payments Federation വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് അപ്രൂവലുകളുടെ എണ്ണം 43,000 കടക്കുന്നത്. ഇതില്‍ 32,118 എണ്ണവും ഫസ്റ്റ് ടൈം ബയേഴ്‌സാണ്.

മോര്‍ട്ട്‌ഗേജുകളുടെ ശരാശരി അപ്രൂവല്‍ തുക 2025 ഏപ്രില്‍ മാസത്തില്‍ റെക്കോര്‍ഡായ 319,000 യൂറോയില്‍ എത്തിയിരുന്നു. അതേസമയം രാജ്യത്ത് ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ വീടുകളുടെ വില 7.5 ശതമാനവും വര്‍ദ്ധിച്ചു.

Share this news

Leave a Reply