ഡബ്ലിനില്‍ സെക്കന്‍ഡ് ഹാന്‍ഡ് വീടുകളുടെ ശരാശരി വില 600,047 യൂറോ ആയി ഉയര്‍ന്നു. ഡബ്ലിന് പുറത്ത് ഇത് 313,453 യൂറോ ആയതായും DNG National Price Gauge വ്യക്തമാക്കി.
2025-ലെ രണ്ടാം പാദത്തില്‍ (ഏപ്രില്‍,മെയ്,ജൂണ്‍) ഡബ്ലിനില്‍ സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ക്ക് 1% വില വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം തുടര്‍ച്ചയായി മൂന്നാം പാദത്തിലും വിലക്കയറ്റ നിരക്കില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് 2024 രണ്ടാം പാദത്തില്‍ 2.5% ആയിരുന്നു വിലവര്‍ദ്ധന.
രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ വീടുകളുടെ ശരാശരി വില DNG റിപ്പോർട്ട് പ്രകാരം:
ഒരു വര്‍ഷത്തിനിടെ ഡബ്ലിന്‍ പ്രദേശത്ത് സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ക്ക് 8% ആണ് വില വര്‍ദ്ധിച്ചത്. രാജ്യത്തെ മറ്റ് പ്രദേശങ്ങളിലെ ശരാശരി വര്‍ദ്ധന 8.7% ആണ്.
2024-ലെ ആദ്യ പാദത്തെ അപേക്ഷിച്ച് 2025 ആദ്യ പാദത്തില്‍ ഡബ്ലിനില്‍ 12% അധികം സെക്കന്‍ഡ് ഹാന്‍ഡ് വീടുകളാണ് വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. വീടുകള്‍ക്ക് ഇപ്പോഴും ഡിമാന്‍ഡ് തുടരുകയാണെന്നും, ഇതാണ് വിലക്കയറ്റത്തിലേയ്ക്ക് നയിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.