ലഭ്യത കുറഞ്ഞു, വില ഉയർന്നു; അയർലണ്ടിൽ ഒരു വീടിനായി മുടക്കേണ്ടത്…

ആവശ്യത്തിന് വീടുകളുടെ ദൗര്‍ലഭ്യം തുടരുന്ന അയര്‍ലണ്ടില്‍ ഭവനവില കുതിച്ചുയരുന്നു. 2024-ലെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കെടുക്കുമ്പോള്‍ ഒരു ശരാശരി വീടിന് (ത്രീ ബെഡ്, സെമി ഡിറ്റാച്ചഡ്) 1.3% വില വര്‍ദ്ധിച്ച് ശരാശരി 308,235 യൂറോ ആയിട്ടുണ്ടെന്നാണ് REA Average House Price Index വ്യക്തമാക്കുന്നത്. വര്‍ക്ക് ഫ്രം ഹോം, ഹൈബ്രിഡ് വര്‍ക്കിങ് എന്നിവ കൂടുതല്‍ പ്രചാരത്തിലായതോടെ, ഭവനവില കൂടുതലുള്ള ഡബ്ലിനില്‍ നിന്നും ആളുകള്‍ മറ്റ് കൗണ്ടികളില്‍ വീട് വാങ്ങുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആ കൗണ്ടികളില്‍ ഭവനവില … Read more

ഡബ്ലിനിൽ 1,020 വീടുകൾ നിർമ്മിക്കാൻ കൗൺസിൽ അനുമതി; എണ്ണം സോഷ്യൽ ഹൗസിംഗിന് വിട്ടുനൽകും

വടക്കന്‍ ഡബ്ലിനില്‍ 1,020 വീടുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കി ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍. ഡെലപ്പര്‍മാരായ Aledo Donabate Ltd-ന് ആണ് നിര്‍മ്മാണാവകാശം. Donabate-ലെ Corballis East-ലാണ് നിര്‍മ്മാണം നടക്കുക. 529 വീടുകള്‍, 356 ഡ്യുപ്ലെക്‌സ്/ ട്രിപ്ലെക്‌സ് യൂണിറ്റുകള്‍, 84 അപ്പാര്‍ട്ട്‌മെന്റുകള്‍, 51 ഷെല്‍റ്റേര്‍ഡ് യൂണിറ്റുകള്‍ എന്നിവയാണ് ഈ കെട്ടിടസമുച്ചയത്തില്‍ ഉണ്ടാകുക. ഒപ്പം 237 കുട്ടികളെ ഉള്‍ക്കൊള്ളുന്ന രണ്ട് ചൈല്‍ഡ് കെയര്‍ ഫെസിലിറ്റികള്‍, മൂന്ന് റീട്ടെയില്‍ കടകള്‍, രണ്ട് കഫേകള്‍, ഒരു മെഡിക്കല്‍ സെന്റര്‍ എന്നിവയും ഇതിനൊപ്പം നിര്‍മ്മിക്കും. … Read more

അയർലണ്ടിലെ ശരാശരി വാടക മാസം 1,850 യൂറോ; നിരക്ക് വർദ്ധന കുറഞ്ഞെങ്കിലും വാടക മേൽപ്പോട്ട് തന്നെ

അയര്‍ലണ്ടിലെ വാടകനിരക്ക് വര്‍ദ്ധനയില്‍ കാര്യമായ കുറവ്. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2023-ലെ വാടക നിരക്ക് വര്‍ദ്ധന 6.8% ആണ്. 2022-ല്‍ ഇത് 13.7 ശതമാനവും, 2021-ല്‍ 10.3 ശതമാനവും ആയിരുന്നു നിരക്ക് വര്‍ദ്ധന. ഡബ്ലിനില്‍ കൂടുതല്‍ വീടുകള്‍ ലഭ്യമായതോടെയാണ് നിരക്ക് വര്‍ദ്ധനയില്‍ കുറവ് സംഭവിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. അതേസമയം രാജ്യമെങ്ങും വാടക നിരക്ക് ഉയരുന്നത് തന്നെയാണ് ഇപ്പോഴുമുള്ള പ്രതിഭാസം. ഡബ്ലിനില്‍ വാടക നിരക്ക് വര്‍ദ്ധന പൊതുവെ കുറവാണെങ്കിലും ഡബ്ലിന് പുറത്ത് വാടക കുത്തനെ ഉയരുകയാണ്. … Read more

അയർലണ്ടിൽ മോർട്ട്ഗേജ് ലഭിക്കുന്ന ഫസ്റ്റ് ടൈം ബയേഴ്‌സിന്റെ എണ്ണം റെക്കോർഡിൽ

അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് (ഫസ്റ്റ് ടൈം ബയേഴ്‌സ്) മോര്‍ട്ട്‌ഗേജ് ലഭിക്കുന്നത് 2007-ലെ Celtic Tiger കാലത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് Banking and Payments Federation of Ireland (BPFI). ഒപ്പം ഫസ്റ്റ് ടൈം ബയേഴ്‌സിന് ലഭിക്കുന്ന മോര്‍ട്ട്‌ഗേജ് തുക 264,621 യൂറോയില്‍ നിന്നും ശരാശരി 282,084 യൂറോ ആയി വര്‍ദ്ധിച്ചതായും 2023 വര്‍ഷത്തിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം മോര്‍ട്ട്‌ഗേജുകള്‍ നല്‍കുന്നത് പൊതുവെ കുറഞ്ഞെങ്കിലും 26,000 ഫസ്റ്റ് ടൈം ബയേഴ്‌സിന് മോര്‍ട്ട്‌ഗേജ് ലഭിച്ചു. … Read more

ഡബ്ലിന് പുറത്ത് 12 മാസത്തിനിടെ ഭവനവില വർദ്ധിക്കുക 15%; ഏറ്റവും വിലവർദ്ധന പ്രതീക്ഷിക്കുന്നത് കെറിയിൽ

അയര്‍ലണ്ടില്‍ ഡബ്ലിന് പുറത്തുള്ള പ്രദേശങ്ങളിലെ ഭവനവില അടുത്ത 12 മാസത്തിനിടെ ശരാശരി 4.9% ഉയരുമെന്ന് The Sunday Times Nationwide Property Price Guide റിപ്പോര്‍ട്ട്. ഇതില്‍ കെറിയിലാകും ഏറ്റവുമധികം വില വര്‍ദ്ധന സംഭവിക്കുകയെന്നും (15%) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കില്‍ക്കെന്നി, ലീഷ് എന്നിവിടങ്ങളില്‍ 10% വീതം വില വര്‍ദ്ധിക്കും. Monaghan, Louth, Westmeath എന്നീ കൗണ്ടികളില്‍ മാത്രമാണ് ഭവനവില നിലവിലുള്ളത് പോലെ തന്നെ തുടരാന്‍ സാധ്യത. Wexford, Waterford, Mayo, Offaly മുതലായ കൗണ്ടികളില്‍ വീട് നിര്‍മ്മിക്കുന്നതിനെക്കാള്‍ … Read more

അയർലണ്ടിലെ പഴയ കെട്ടിടങ്ങൾ നവീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ സർക്കാരിന്റെ പുതിയ പദ്ധതി

അയര്‍ലണ്ടിലെ വിവിധ കൗണ്ടികളിലായി ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടങ്ങള്‍ ഏറ്റെടുത്ത് നവീകരിച്ച ശേഷം സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതി. പഴയ ഗാര്‍ഡ സ്റ്റേഷനുകള്‍, പാരിഷ് ഹാളുകള്‍, സ്‌കൂളുകള്‍, പോസ്റ്റ് ഓഫിസുകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ നവീകരിച്ച് ഉപയോഗയോഗ്യമാക്കുന്ന തരത്തിലാണ് പദ്ധതി. 4.5 മില്യണ്‍ യൂറോ മുടക്കിയാണ് ഇത്തരത്തിലുള്ള 24 സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയെന്ന് Department of Rural and Community Development വ്യക്തമാക്കി. പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക. നവീകരണ തുകയും സ്ഥാപനങ്ങള്‍ക്കാണ് കൈമാറുക. പട്ടണങ്ങള്‍, … Read more

അയർലണ്ടിൽ വീടുകൾക്ക് ഇനിയും വില കൂടും; 2024-ലെ വർദ്ധന ഇത്രയും

2024-ല്‍ അയര്‍ലണ്ടിലെ വീടുകളുടെ ശരാശരി വില 3% വര്‍ദ്ധിക്കുമെന്ന് REA Average House Price Index റിപ്പോര്‍ട്ട്. 2023-ന്റെ അവസാനപാദത്തില്‍ ഭവനവില 1% വര്‍ദ്ധിച്ച് ഒരു ത്രീ ബെഡ്, സെമി ഡിറ്റാച്ച്ഡ് വീടിന്റെ ശരാശരി വില 304,259 യൂറോയില്‍ എത്തിയിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ അടുത്ത വര്‍ഷത്തോടെ ഇതില്‍ 3% വര്‍ദ്ധന സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്ത് കൂടുതലായും വില്‍ക്കപ്പെടുന്ന ത്രീ ബെഡ്, സെമി ഡിറ്റാച്ച്ഡ് വീടുകളുടെ വിലയിലാണ് REA Average House Price Index ശ്രദ്ധ … Read more

അയർലണ്ടിൽ ഫസ്റ്റ് ടൈം ബയേഴ്‌സിന് ലഭിക്കുന്ന മോർട്ട്ഗേജ് 12 മാസത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ

അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് (ഫസ്റ്റ് ടൈം ബയോഴ്‌സ്) നല്‍കുന്ന മോര്‍ട്ട്‌ഗേജ് 12 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍. Banking and Payments Federation (BPFI)-ന്റെ റിപ്പോര്‍ട്ട് പ്രകാരം, ഒക്ടോബറില്‍ അനുവദിച്ച 4,273 മോര്‍ട്ട്‌ഗേജുകളില്‍ 2,687 എണ്ണവും ഫസ്റ്റ് ടൈം ബയേഴ്‌സിനാണ്. ഇതിന് പുറമെ ആകെ മോര്‍ട്ട്‌ഗേജ് അനുമതികളുടെ എണ്ണത്തിലും സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ 2.7% വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20.1% കുറവാണിത്. ആകെ തുകയുടെ കാര്യത്തിലാകട്ടെ 16.9% കുറവ് വന്നിട്ടുണ്ട്. ഒക്ടോബര്‍ … Read more

അയർലണ്ടിൽ മോർട്ട്ഗേജ് ലഭിക്കാൻ വേണ്ട ശരാശരി വരുമാനം 82,000 യൂറോ; റിപ്പോർട്ട് പുറത്ത്

ഭവനപ്രതിസന്ധി തുടരുന്ന അയര്‍ലണ്ടില്‍, ആദ്യത്തെ വീട് വാങ്ങാനായി മോര്‍ട്ട്‌ഗേജ് ലഭിക്കുന്നവരുടെ ശരാശരി പ്രായം 35 വയസായി ഉയര്‍ന്നു. Banking and Payments Federation Ireland (BPFI) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം, ആദ്യമായി വീട് വാങ്ങുന്ന അഞ്ച് പേരില്‍ ഒരാള്‍ മാത്രമേ 30 വയസില്‍ താഴെ പ്രായമുള്ളവരായിട്ടുള്ളൂ. ചെറുപ്പക്കാര്‍ രാജ്യത്ത് വീട് വാങ്ങാന്‍ ബുദ്ധിമുട്ടുന്നു എന്ന് സാരം. നിലവില്‍ മോര്‍ട്ട്‌ഗേജ് ലഭിക്കുന്നവരുടെ ശരാശരി വരുമാനം (household income) 82,000 യൂറോ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെയുള്ളതില്‍ റെക്കോര്‍ഡാണിത്. … Read more

അയർലണ്ടിൽ ആദ്യമായി വീട് വാങ്ങിക്കുന്നവർക്ക് പ്രോപ്പർട്ടി വിലയുടെ 30% വരെ സർക്കാർ സഹായം; വരുമാന പരിധിയില്ലാത്ത First Home Scheme-നെക്കുറിച്ച് അറിയേണ്ടതെല്ലാം

അഡ്വ. ജിതിൻ റാം അയർലണ്ടിൽ ആദ്യമായി വീട് വാങ്ങിക്കുന്നവര്‍ക്ക് പ്രോപ്പര്‍ട്ടി വിലയുടെ 30 ശതമാനം വരെ സര്‍ക്കാര്‍ സഹായം ലഭിക്കുന്ന പദ്ധതിയാണ് First Home Scheme(FHS). ഒരു shared equity scheme എന്ന രീതിയിലാണ് സര്‍ക്കാര്‍ ഈ പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നത്. വാങ്ങിക്കുന്ന വീടിന്റെ ഒരു നിശ്ചിത ഓഹരിക്ക് പകരമായി ആകെ വിലയുടെ 30 ശതമാനം വരെ പദ്ധതിയിലൂടെ സര്‍ക്കാരും, പങ്കാളികളായി ബാങ്കുകളും ചേര്‍ന്ന് നല്‍കും. ഈ 30 ശതമാനം ഷെയർ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് തിരികെ … Read more