പുതിയ ഡബ്ലിൻ മേയറായി Ray McAdam

പുതിയ ഡബ്ലിന്‍ മേയറായി കൗണ്‍സിലര്‍ Ray McAdam തെരഞ്ഞെടുക്കപ്പെട്ടു. സിറ്റി ഹാളില്‍ ചേര്‍ന്ന ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ വാര്‍ഷികയോഗത്തിലാണ് കൗണ്‍സിലര്‍ Emma Blain-ന്റെ പിന്‍ഗാമിയായി Ray McAdam-നെ മേയറായി നിയമിച്ചത്. ഡബ്ലിന്റെ 358-ആമത്തെ മേയറാണ് അദ്ദേഹം.

Fine Gael ടിക്കറ്റില്‍ 2009-ലാണ് Ray McAdam ആദ്യമായി ഡബ്ലിന്‍ സിറ്റി കൗണ്‍സിലിലേയ്ക്ക് North Inner City-യില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 2014, 2019, 2024 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ച് കൗണ്‍സിലറായി.

‘Celebrating Dublin’ എന്ന പേരില്‍ ഒരു വര്‍ഷം മുഴുവന്‍ നീളുന്ന പ്രത്യേക പദ്ധതിയില്‍ നഗരത്തിലെ ആളുകള്‍, സ്ഥലങ്ങള്‍, കഴിവുകള്‍ എന്നിവ മെച്ചപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം മേയര്‍ പറഞ്ഞു.

Cavan-ല്‍ ജനിച്ച McAdam നോര്‍ത്തേണ്‍ അയര്‍ലണ്ടിലാണ് വളര്‍ന്നത്. ട്രിനിറ്റി കോളജില്‍ ഫിലോസഫി, പൊളിറ്റിക്‌സ് എന്നിവയുടെ പഠനവുമായി 2002-ല്‍ ഡബ്ലിനിലേയ്ക്ക് താമസം മാറി. Oireachtas-ല്‍ മന്ത്രി Paschal Donohoe-യുടെ രാഷ്ട്രീയ ഉപദേശകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

യോഗത്തില്‍ ഡെപ്യൂട്ടി മേയറായി കൗണ്‍സിലര്‍ John Stephens-നെയും തെരഞ്ഞെടുത്തു.

Share this news

Leave a Reply