ഡബ്ലിന്‍ സ്വോർഡ്‌സില്‍ വനിതകൾക്കായി പേയിങ് ഗസ്റ്റ് താമസ സൌകര്യം

ഡബ്ലിനിലെ സ്വോർഡ്‌സില്‍, ഫാമിലി താമസിക്കുന്ന വീട്ടില്‍ പേയിങ് ഗസ്റ്റ് താമസ സൗകര്യം ലഭ്യമാണ്. താമസത്തിന് ജോലിക്കാരായ സ്ത്രീകളെയാണ് പരിഗണിക്കുന്നത്. ഡബിൾ ബെഡ്‌റൂം (non attached bathroom) സൗകര്യം ആണ് ഒരുക്കിയിരിക്കുന്നത്  . Safe & Comfortable living environment Warm & Friendly Family Atmosphere Delicious Home-Cooked Meals Included All Bills Covered in Rent Transport & Bus Stops: Nearest Bus Stop: Just 3 minutes’ walk Swords Express … Read more

2024-ൽ അയര്‍ലന്‍ഡിലെ ഭവന നിര്‍മാണത്തില്‍ 6.7 ശതമാനം ഇടിവ്

2024-ൽ അയര്‍ലന്‍ഡിലെ ഭവന നിര്‍മാണത്തില്‍ 6.7 ശതമാനം ഇടിവ് രേഖപെടുത്തിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ന്‍റെ പുതിയ കണക്കുകള്‍ കാണിക്കുന്നു. 2024-ൽ ആകെ 30,330 വീടുകൾ ആണ്  നിർമ്മാണം പൂർത്തിയാക്കിയത്,   ഇത് 2023-നെ അപേക്ഷിച്ച് 6.7 ശതമാനത്തിന്റെ കുറവാണ്. CSO പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024-ൽ 8,763 അപ്പാർട്ട്മെന്റുകൾ ആണ്പൂ ർത്തിയാക്കിയത് , 2023-നെ അപേക്ഷിച്ച് 24.1 ശതമാനം കുറവാണ് ഇത്. അതേസമയം, 16,200 സ്കീം വീടുകൾ 2024-ൽ പൂർത്തിയായി, 2023-ല്‍ നിന്ന്‍  4.6 ശതമാനം വർധനയാണിത്. … Read more

ഡബ്ലിനിൽ 150-ഓളം ഗാർഡ ഉദ്യോഗസ്ഥരുടെ വമ്പന്‍ പരിശോധന: ആയുധങ്ങളും €400,000 വിലമതിക്കുന്ന മയക്കുമരുന്നുകളും വസ്തുക്കളും പിടികൂടി

ഡബ്ലിനിലെ വടക്കൻ മേഖലയിൽ 150-ത്തിലധികം ഗാർഡ ഉദ്യോഗസ്ഥർ ഇന്നലെ നടത്തിയ വൻ പരിശോധനയിൽ ആയുധങ്ങളും €400,000 മൂല്യമുള്ള മയക്കുമരുന്നും, ഡിസൈനർ വാച്ചുകളും വസ്ത്രങ്ങളും, വ്യവസായ ഉപകരണങ്ങളും പിടികൂടി. മൂന്നു പേർ അറസ്റ്റിലായതായി ഗാർഡാ അറിയിച്ചു. ഈ പരിശോധനകൾ, രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന കൂളോക്, റഹേനീ പ്രദേശങ്ങളിലെ സംഘടിത ക്രിമിനൽ സംഘങ്ങളെ ലക്ഷ്യമിട്ടുള്ള ഒരു വമ്പൻ ഗാർഡാ ഓപ്പറേഷനിന്റെ ഭാഗമായാണ് നടപ്പിലാക്കിയത്. ഗാർഡാ ഉദ്യോഗസ്ഥർ 160,000 യൂറോ വിലമതിക്കുന്ന കഞ്ചാവും 22,000 യൂറോ വിലയുള്ള കോക്കെയിനും പിടിച്ചെടുത്തു. ഇതുകൂടാതെ, 161,000 … Read more

ലണ്ടൻ-ഡബ്ലിൻ ടിക്കറ്റിന് €500 ചാർജ് ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് റയൻഎയർ മേധാവി

ലണ്ടൻ മുതൽ ഡബ്ലിനിലേക്കുള്ള വണ്‍വെ ടിക്കറ്റിന് €500 ചാർജ് ചെയ്തതിൽ റയൻഎയർ സിഇഒ മൈക്കിൾ ഒ’ലീറി ഖേദം പ്രകടിപ്പിച്ചു. ഈ ക്രിസ്മസ് സീസണിൽ ഡബ്ലിൻ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ യാത്ര പരിധി (പാസഞ്ചർ ക്യാപ്) കാരണം ടിക്കറ്റുകളുടെ വില റൗണ്ട്-ട്രിപ്പ് അടിസ്ഥാനത്തിൽ €1,000 വരെ എത്താൻ സാധ്യതയുണ്ട് എന്ന് ഓഗസ്റ്റിൽ ഒ’ലീറി മുന്നറിയിപ്പ് നല്‍കിയിരുന്നു. പാസഞ്ചർ ക്യാപ് കൂടാതെ, ഹോളിഹെഡ്-ഡബ്ലിൻ ഫെറി സർവീസുകള്‍ ദരാഗ് ചുഴലിക്കാറ്റിന്റെ ഫലമായി ഈ മാസം താൽക്കാലികമായി റദ്ദാക്കിയതും യാത്രക്കാരുടെ പ്രയാസം വർധിപ്പിച്ചു. ഫെറി … Read more

ഡബ്ലിൻ-മീത്ത് അതിർത്തിയിൽ വീട്ടിനുള്ളില്‍ കൊലപാതകം : ഒരാൾ അറസ്റ്റിൽ

ഡബ്ലിൻ-മീത്ത് അതിർത്തിയോട് ചേർന്ന Tobersoolൽ ഒരു വീടിനുള്ളിൽ നിന്ന് ഇന്നലെ രാത്രി  ഒരു പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഗാര്‍ഡായി അറിയിച്ചു. വീട് പരിശോധനയ്ക്കായി രാത്രി 11 മണിയോടെ എത്തിയ ഗാര്‍ഡായി ഇയാൾ ആക്രമണത്തിൽപ്പെട്ട് മരിച്ചുവെന്ന് സ്ഥിരീകരിക്കുകയിരുന്നു. 29 വയസ്സുള്ള ഒരു പുരുഷനെ സംഭവ സ്ഥലത്ത് വച്ചു അറസ്റ്റു ചെയ്തതായി ഗാര്‍ഡായി അറിയിച്ചു. ഇയാൾ ഇപ്പോൾ ഗാര്‍ഡ കസ്റ്റഡിയിലാണ്. സംഭവ സ്ഥലം പരിശോധനയ്ക്കായി പാത്തോളജിസ്റ്റ് ഓഫീസിനെയും ഗാര്‍ഡ ടെക്നിക്കൽ വിഭാഗത്തെയും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ദൃക്ക്സാക്ഷികളോ മറ്റെന്തെങ്കിലും വിവരം … Read more

യുഎസ് നീതിസേവക വകുപ്പിന്റെ ആന്റിട്രസ്റ്റ് വിഭാഗത്തിനെ നയിക്കാന്‍ അയര്‍ലണ്ട് വനിതയെ നിയമിച്ച് ട്രംപ്

അയര്‍ലണ്ട് ലെ ഡബ്ലിൻ സ്വദേശിനിയായ ഗെയിൽ സ്ലേറ്റർ, യുഎസ് നീതിസേവക വകുപ്പിന്റെ ആന്റിട്രസ്റ്റ് വിഭാഗത്തിന്റെ പുതിയ നേതാവായി നിയമിക്കപ്പെട്ടു. ഇത് പ്രസിഡന്റ്-elect ഡോണാൾഡ് ട്രംപിന്റെ പുതിയ ഭരണകൂടത്തിൽ വലിയ പ്രാധാന്യമുള്ള ഒരു സ്ഥാനമാണ്. ആന്റിട്രസ്റ്റ് നിയമവും സാമ്പത്തിക നയവും സംബന്ധിച്ച ശക്തമായ അനുഭവമുള്ള ഗെയിൽ സ്ലേറ്റർ, മുമ്പ് ടെക്‌നോളജി, ടെലികമ്മ്യൂണിക്കേഷൻസ്, സൈബർസുരക്ഷ തുടങ്ങിയ മേഖലകളിൽ സേവനം നൽകിയിട്ടുണ്ട്. സ്ലേറ്റർ, ഇനി മുതല്‍ യുഎസ് ഏജൻസികൾ നടത്തുന്ന വലിയ കമ്പനികളായ ഗൂഗിൾ, വിസ, ആപ്പിൾ തുടങ്ങിയവയുടെ ആന്റിട്രസ്റ്റ് കേസുകളില്‍ … Read more

ഡബ്ലിൻ ബസുകളിൽ സുരക്ഷയൊരുക്കാൻ ഇനി Safer Journeys Team

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഡബ്ലിൻ ബസ് നടപ്പിലാക്കുന്ന Safer Journeys Team ഉടൻ പ്രവർത്തനം ആരംഭിക്കും. 20 ആഴ്ചത്തെ പരീക്ഷണ പദ്ധതി ആയി നടപ്പിലാക്കുന്ന ടീമിൽ രണ്ട് മൊബൈൽ യൂണിറ്റുകൾ ആണ് ഉണ്ടാകുക. ഇതിൽ ഒന്ന് ഡബ്ലിന്റെ നോർത്ത് സൈഡിലും, മറ്റൊന്ന് സൗത്ത് സൈഡിലും പ്രവർത്തിക്കും. സുരക്ഷാ പ്രശ്നം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സഹായം നൽകാൻ ഇനി മുതൽ ഈ സംഘങ്ങൾ എത്തും. ഞായർ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ … Read more

ഡബ്ലിൻ നഗരത്തിലെ ട്രാഫിക് സിഗ്നലുകളിൽ പുതിയ മാറ്റം; സൈക്കിളുകളെ സുരക്ഷിതമാക്കാൻ സിറ്റി കൗൺസിൽ

ഡബ്ലിനിലെ ട്രാഫിക് രംഗത്ത് വീണ്ടും മാറ്റങ്ങളുമായി സിറ്റി കൗണ്‍സില്‍. നഗരത്തിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകളില്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് മറ്റ് ഡ്രൈവര്‍മാരെ ഓര്‍മ്മിപ്പിക്കുന്ന സിഗ്നല്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. സിഗ്നലുകളില്‍ ഇടത്തോട്ട് തിരിയാന്‍ ശ്രമിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക്, ഓറഞ്ച് നിറത്തിലുള്ള മിന്നുന്ന ‘arrow’ അയാളം കൊണ്ടാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. സൈക്കിള്‍ യാത്രക്കാര്‍ക്ക് ആദ്യം തിരിയാന്‍ അവസരം നല്‍കണം എന്നാണ് ഈ സിഗ്നലിന്റെ അര്‍ത്ഥം. ജങ്ഷനുകളില്‍ വാഹനങ്ങള്‍ തിരിയുമ്പോള്‍, സൈക്കിളുകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന നിയമം ഓര്‍ക്കാനാണ് … Read more

ഡബ്ലിനിൽ ജീവൻരക്ഷാ ഉപകരണങ്ങൾ മോഷ്ടിക്കുന്നത് പതിവാകുന്നു; മുന്നറിയിപ്പുമായി കൗൺസിൽ

ഡബ്ലിനില്‍ വെള്ളത്തില്‍ ജീവന്‍രക്ഷയ്ക്കായി ഉപയോഗിക്കുന്ന ring buoy മോഷണം പതിവാകുന്നു. ഒരു മാസത്തിനിടെ ഇത്തരത്തില്‍ 30 ring buoys ആണ് ഡബ്ലിനില്‍ നിന്നും മോഷണം പോയിരിക്കുന്നത്. ഇതോടെ ring buoy അലക്ഷ്യമായി വയ്ക്കാതെ സൂക്ഷിക്കണമെന്ന് Dublin City Council അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ring buoys-ന് ഉള്ള സ്ഥാനം വളരെ വലുതാണെന്നും, ഇവ മോഷ്ടിക്കുന്നത് അതിശയിപ്പിക്കുന്നതാണെന്നും കൗണ്‍സില്‍ പറഞ്ഞു. ഇവ മോഷ്ടിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും, കുറ്റക്കാരെ ഗാര്‍ഡ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും … Read more

ഡബ്ലിൻ നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾ ഇന്ന് മുതൽ; മാറ്റങ്ങൾ ഇവ

ഡബ്ലിൻ നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇന്ന് മുതൽ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും, ഡ്രൈവർമാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മേയർ James Geoghegan പറഞ്ഞു. Dublin City Transport Plan പ്രകാരമാണ് നിയന്ത്രണം. നിയന്ത്രണം ഉള്ള സമയത്ത് Bachelors Walk-ൽ നിന്നും north quay-ലെ Eden Quay- ലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് നേരെ യാത്ര ചെയ്യാൻ കഴിയില്ല. അതുപോലെ south … Read more