ഡബ്ലിനിലെ രാത്രികൾ സുരക്ഷിതമാക്കാൻ ‘പ്രത്യേക വെൽഫെയർ കേന്ദ്രം’; ഈയാഴ്ച പ്രവർത്തനമാരംഭിക്കും

ഡബ്ലിന്‍ നഗരത്തില്‍ ഈയാഴ്ച മുതല്‍ പുതിയ late-night welfare zone-കള്‍ പ്രവര്‍ത്തനമാരംഭിക്കും. The Dublin Nights Help Zone എന്ന് പേരിട്ടിരിക്കുന്ന ഈ കേന്ദ്രങ്ങള്‍ രാത്രിയില്‍ ആളുകള്‍ അടിയന്തരസാഹചര്യങ്ങളില്‍ പെട്ടാല്‍ സഹായം നല്‍കുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുക. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ സൗജന്യ പദ്ധതിയായ ഇത് ആദ്യ ഘട്ടത്തില്‍ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 3 മണി വരെ Camden Street-ല്‍ പ്രവര്‍ത്തിക്കും.

ജൂലൈ 4-ന് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം, ആറ് മുതല്‍ എട്ടാഴ്ച വരെ അധികൃതര്‍ നിരീക്ഷിക്കും. ശേഷമാകും ഇത്തരം കേന്ദ്രങ്ങള്‍ നഗരത്തില്‍ വ്യാപിപ്പിക്കുന്നതിനെ പറ്റിയുള്ള ആലോചന.

രാത്രിയില്‍ പലതരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ആളുകളെ സഹായിക്കുകയാണ് ഈ കേന്ദ്രത്തിന്റെ ഉദ്ദേശ്യമെന്നും, ഫസ്റ്റ് എയ്ഡ്, ഒരു വെല്‍ഫെയര്‍ ഓഫീസര്‍, സെക്യൂരിറ്റി എന്നിവരുടെ സഹായങ്ങള്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പ്രൊഫഷണലുകള്‍ക്ക് പുറമെ വൊളന്റിയര്‍മാരും ഇവിടെ ജോലിക്കെത്തും.

Share this news

Leave a Reply