കടയിൽ ആയുധവുമായി എത്തി കൊള്ള; ഡബ്ലിനിൽ ഒരാൾ പിടിയിൽ

കൗണ്ടി ഡബ്ലിനിലെ Sandyford-ല്‍ ആയുധവുമായെത്തി കൊള്ള നടത്തിയയാള്‍ പിടിയില്‍. തിങ്കളാഴ്ച വൈകിട്ട് 8.45-ഓടെയാണ് പ്രദേശത്തെ ഒരു കടയിലേയ്ക്ക് ആയുധവുമായി എത്തിയ പ്രതി പണവുമായി കടന്നുകളഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

അന്വേഷണമാരംഭിച്ച ഗാര്‍ഡ ചൊവ്വാഴ്ച ഉച്ചയോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പണവും, കത്തിയും കണ്ടെത്തുകയും ചെയ്തു.

Share this news

Leave a Reply