കഴിഞ്ഞ വർഷം ദിവസേന ഒന്നിലധികം ഗാർഡകൾ ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ടു

2024-ൽ ദിവസവും ഒന്നിൽ അധികം എന്ന രീതിയിൽ ഡ്യൂട്ടിക്കിടെ ഗാർഡകൾക്ക് ആക്രമണം കാരണം പരിക്കേറ്റതായി റിപ്പോർട്ട്‌. കഴിഞ്ഞ വർഷം ആകെ 372 ഗാർഡകൾക്കാണ് ഡ്യൂട്ടി സമയത്തെ അക്രമം കാരണം പരിക്കേറ്റത്. ഈ വർഷം ജൂൺ 26 വരെയുള്ള ആദ്യ ആറ് മാസങ്ങൾക്കിടെ 128 ഗാർഡ ഉദ്യോഗസ്ഥർക്കും ഉത്തരത്തിൽ പരിക്കേറ്റതായി റിപ്പോർട്ട്‌ പറയുന്നു.

ഗാർഡ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക, ആക്രമിക്കുക എന്നിവയ്ക്കുള്ള പരമാവധി ശിക്ഷ ഏഴിൽ നിന്നും പന്ത്രണ്ട് വർഷം ആക്കി 2023 നവംബറിൽ നിയമം പാസാക്കിയിട്ടും അക്രമങ്ങൾക്ക് കാര്യമായ കുറവ് വന്നിട്ടില്ല. 2022-ൽ 337, 2023-ൽ റെക്കോർഡായ 470 എന്നിങ്ങനെയാണ് ഡ്യൂട്ടിക്കിടെ ആക്രമണത്തിൽ പരിക്കേറ്റ ഗാർഡകളുടെ എണ്ണം. 2024-ൽ ഇത് 372 ആയി കുറഞ്ഞെങ്കിലും ആക്രമണം നേരിടുന്ന ഗാർഡകളുടെ എണ്ണം ഗാണ്യമായി കുറഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്നര വർഷത്തിനിടെ 1,307 ഗാർഡകൾക്ക് ഇത്തരത്തിൽ പരിക്ക് സംഭവിച്ചുവെന്നും പാർലമെന്റിലെ ചോദ്യത്തിന് മറുപടിയായി നീതിന്യായ വകുപ്പ് മന്ത്രി ജിം ഒ’കല്ലഗൻ പറഞ്ഞു. ഗാർഡകൾ, ജയിൽ ഉദ്യോഗസ്ഥർ, ഫയർ ബ്രിഗേഡ് ഉദ്യോഗസ്ഥർ, ആംബുലൻസ് ജോലിക്കാർ, മറ്റ് അവശ്യ സേവനങ്ങൾ നൽകുന്നവർ എന്നിവരെ ആക്രമിക്കുന്നത് ക്ഷമിക്കില്ല എന്ന കൃത്യമായ സന്ദേശമാണ് ശിക്ഷ വർദ്ധിപ്പിക്കുക വഴി സർക്കാർ ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share this news

Leave a Reply