ഡബ്ലിനിൽ പുതിയ ഡാർട്ട് സ്റ്റേഷൻ; Woodbrook station ഓഗസ്റ്റിൽ തുറക്കും

ഡബ്ലിനില്‍ പുതിയ ഡാര്‍ട്ട് (Dublin Area Rapid Transit- DART) സ്റ്റേഷന്‍ അടുത്ത മാസം തുറക്കും. Bray – Shankill എന്നിവയ്ക്ക് ഇടയിലുള്ള Woodbrook station ഓഗസ്റ്റ് 10-ന് തുറക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഇതോടെ രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളുടെ എണ്ണം 147 ആകും.

ഏകദേശം 2,300-ഓളം വീടുകളുള്ള പ്രദേശത്താണ് പുതിയ സ്റ്റേഷന്‍. അതിനാല്‍ പ്രദേശവാസികള്‍ക്ക് സ്റ്റേഷന്‍ വളരെ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം ആളുകള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കുറയുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.

പ്രവൃത്തി ദിവസങ്ങളില്‍ 191 ഡാര്‍ട്ട് സര്‍വീസുകള്‍ വരെ ഈ സ്റ്റേഷന്‍ വഴി കടന്നുപോകും. ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും Woodbrook-യ്ക്കുള്ള യാത്രാസമയം 40 മിനിറ്റാണ്.

174 മീറ്റര്‍ നീളമുള്ള പ്ലാറ്റ്‌ഫോമുകള്‍ക്കൊപ്പം പാസഞ്ചര്‍ ഷെല്‍ട്ടറുകള്‍, ഇരിപ്പിടങ്ങള്‍, സിസിടിവി, കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍, സൈക്കിള്‍ പാര്‍ക്കിങ്, ടിക്കറ്റ് കൗണ്ടര്‍ എന്നീ സൗകര്യങ്ങള്‍ എന്നിവയും സ്റ്റേഷനിലുണ്ടാകും. 2023 നവംബറിലാണ് സ്റ്റേഷന്റെ നിര്‍മ്മാണമാരംഭിച്ചത്.

Share this news

Leave a Reply