Grand Canal Dock-നും Bray-യ്ക്കും ഇടയിൽ ഈ വാരാന്ത്യം ഡാർട്ട് സർവീസ് നിർത്തിവയ്ക്കും

റെയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ Grand Canal Dock-നും Bray-യ്ക്കും ഇടയിലെ ഡാര്‍ട്ട് സര്‍വീസ് നിര്‍ത്തിവയ്ക്കും. ശനിയാഴ്ച വൈകിട്ട് Croke Park-ല്‍ നടക്കുന്ന റഗ്ബി സെമി ഫൈനല്‍ മത്സരം കാണാനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആരാധകരെ ഇത് ബാധിക്കും. ട്രാക്ക് പുതുക്കിപ്പണിയല്‍, ഓവര്‍ഹെഡ് ലൈന്‍ പുതുക്കല്‍, ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം ജോലികള്‍ എന്നിവയാണ് ഈ റൂട്ടില്‍ പലയിടത്തായി നടക്കുകയെന്ന് ഐറിഷ് റെയില്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ഡിസംബറില്‍ തന്നെ ഈ ജോലികള്‍ തീരുമാനിക്കപ്പെട്ടിരുന്നുവെന്നും, അന്ന് … Read more

അയർലണ്ടിൽ ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് കൂടുതൽ DART, Commuter ട്രെയിൻ സർവീസുകൾ

ക്രിസ്മസ്, ന്യൂ ഇയര്‍ സീസണുകള്‍ പ്രമാണിച്ച് അയര്‍ലണ്ടില്‍ രാത്രികളില്‍ അധിക DART (Dublin Area Rapid Transit), Commuter ട്രെയിന്‍ സര്‍വീസുകള്‍. സീസണ്‍ അവസാനിക്കും വരെ എല്ലാ ആഴ്ചയും വ്യാഴം മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ അധിക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നാണ് ഐറിഷ് റെയില്‍ അറിയിച്ചിരിക്കുന്നത്. ഈ സര്‍വീസുകളില്‍ സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥനെയും നിയോഗിക്കും. എല്ലാ ഡാര്‍ട്ട് നെറ്റ്‌വര്‍ക്കിലും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി സര്‍വീസുകളുണ്ടാകും. Maynooth, Dundalk, Kildare (Phoenix Park Tunnel വഴി) … Read more

ഇന്നത്തെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം; Dún Laoghaire-Greystones റൂട്ടിലെ Dart ടിക്കറ്റുകൾ Dublin Bus, Go Ahead എന്നിവയിൽ കാണിക്കാം

ഇന്ന് തിങ്കളാഴ്ച ബാങ്ക് അവധി ദിനമായതിനാല്‍ ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം. അതിനാല്‍ യാത്രയ്ക്ക് മുമ്പ് എല്ലാവരും ട്രെയിന്‍ സമയം പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് റെയില്‍ വേ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. രാജ്യത്തുടനീളമുള്ള എല്ലാ റൂട്ടുകളിലും ട്രെയിന്‍ സമയങ്ങളില്‍ മാറ്റമുണ്ടെന്നും, നേരത്തെ ബുക്ക് ചെയ്തിട്ടില്ലാത്തവര്‍ പുതുക്കിയ സമയക്രമം പരിശോധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. Dún Laoghaire-നും Greystones-നും ഇടയില്‍ പണി നടക്കുന്നതിനാല്‍ ഈ സ്റ്റേഷനുകള്‍ക്കിടയില്‍ Dart സര്‍വീസ് ഉണ്ടായിരിക്കുന്നതുമല്ല. അതിനാല്‍ ഈ ടിക്കറ്റുകള്‍ Dublin Bus, Go Ahead എന്നിവയില്‍ … Read more

Dart സർവീസുകൾ വൈദ്യുതിവൽക്കരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഐറിഷ് റെയിൽ; ആദ്യ ഘട്ടത്തിൽ 95 കാര്യേജുകൾ

Dart (Dublin Area Rapid Transit) സര്‍വീസുകള്‍ വൈദ്യുതിവല്‍ക്കരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഐറിഷ് റെയിൽ. 750-ഓളം കാര്യേജുകള്‍ വൈദ്യുതി ഉപയോഗിച്ച് ഓടുന്ന തരത്തിലുള്ള പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ഫ്രഞ്ച് കമ്പനിയായ Alstorm ആണ്. 10 വര്‍ഷം കമ്പനി Dart സര്‍വീസുകള്‍ക്കായി വൈദ്യുതി നല്‍കും. 2025-ഓടെ പ്രാവര്‍ത്തികമാകുന്ന ആദ്യ ഘട്ടത്തില്‍ 95 കാര്യേജുകളാണ് വൈദ്യുതവല്‍ക്കരിക്കുക. ഇവയില്‍ നേരിട്ട് വൈദ്യുതിയുപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയും, ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയും ഉണ്ടാകും. Dart+ എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. പദ്ധതിക്കായി നിലവിലെ റെയില്‍വേ ലൈനുകള്‍ … Read more

അയർലൻഡിലെ ട്രെയിനിലും ബസ്സിലും അക്രമം ഏറുന്നു; പൊതുഗതാഗത സംവിധാനത്തിൽ സുരക്ഷാസേനയെ നിയോഗിക്കണം

അയര്‍ലന്‍ഡിലെ പൊതുഗതാഗതസംവിധാനങ്ങള്‍ക്ക് മാത്രമായി ഒരു പ്രത്യേക സുരക്ഷാസേനയെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാജ്യത്തെ ട്രെയിനുകളിലും ബസുകളിലുമെല്ലാം സാധാരണക്കാര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളും, അധിക്ഷേപങ്ങളും ഏറി വരുമ്പോഴും അധികൃതര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാത്തതില്‍ വലിയ രോഷവും പടരുകയാണ്. കഴിഞ്ഞ ദിവസം ഡബ്ലിനിലെ ഡാര്‍ട്ട് സര്‍വീസില്‍ ഏതാനും സാമൂഹികവിരുദ്ധര്‍ ഒരു സ്ത്രീയെ പീഡിപ്പിക്കണമെന്ന് അട്ടഹസിച്ചതാണ് ഒടുവിലത്തെ സംഭവം. ഇതില്‍ അന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മാലഹൈഡിലേയ്ക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു ബുധനാഴ്ച രാത്രി ഒരു കൂട്ടം ചെറുപ്പക്കാര്‍ … Read more