നയൻതാരയും വിഘ്നേഷ് ശിവനും വേർപിരിയുന്നു എന്ന് വാർത്ത; പ്രതികരിച്ച് താരങ്ങൾ

നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മില്‍ വേര്‍പിരിയുന്നു എന്ന തരത്തില്‍ വന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് താരങ്ങള്‍. കഴിഞ്ഞ ദിവസമാണ് ഭാര്യാഭര്‍ത്താക്കന്മാരായ ഇരുവരും വേര്‍പിരിയുന്നുവെന്ന് വാര്‍ത്ത പ്രചരിച്ചത്. ഒപ്പം നയന്‍താരയുടേതെന്ന പേരില്‍ ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയും പ്രചരിച്ചിരുന്നു.

എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കുന്നതാണ് ഇരുവരുടെയും പ്രതികരണം. ‘തങ്ങളെ കുറിച്ചുള്ള അസംബന്ധ വാര്‍ത്തകള്‍ കാണുന്ന ഞങ്ങളുടെ പ്രതികരണം’ എന്ന ക്യാപ്ഷനോടെ നയന്‍താര വിഘ്‌നേഷിനൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി പങ്കുവച്ചതോടെ ഈ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമായി. 2022-ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.

Share this news

Leave a Reply