അയർലണ്ട് മലയാളിയായ ജിജോ സെബാസ്റ്റ്യൻ പാലാട്ടി ഒരുക്കിയ ഹ്രസ്വചിത്രം ‘സ്പെക്ട്രം’ റിലീസ് ചെയ്തു

അയര്‍ലണ്ട് മലയാളിയായ ജിജോ സെബാസ്റ്റിയന്‍ പാലാട്ടി അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രം ‘സ്‌പെക്ട്രം’ യൂട്യൂബില്‍ റിലീസ് ആയി. കേരളത്തിന്റൈയും, അയര്‍ലണ്ടിന്റെയും സംസ്‌കാരങ്ങള്‍ കൂട്ടിയിണക്കി, ബാറ്റ്മാന്‍ അടക്കമുള്ള കഥാപാത്രങ്ങളെയും കൂട്ടിച്ചേര്‍ത്ത് വ്യത്യസ്തമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിന് 16 മിനിറ്റാണ് ദൈര്‍ഘ്യം. സംസ്‌കാരത്തോട് ചേര്‍ന്നുനിന്നുകൊണ്ടുതന്നെ ഫിലോസഫിയും, ഹാസ്യവുമെല്ലാം കൈകാര്യം ചെയ്യുന്ന ‘സ്‌പെക്ട്രം’ റിയലിസ്റ്റിക്കായ കഥപറച്ചില്‍ രീതിയാണ് അവലംബിച്ചിരിക്കുന്നത്. Arts council Ireland, Fingal Arts, Draiocht Blanchardstown എന്നിവരുടെ സഹകരണത്തോടെ ബുദ്ധി പിക്‌ചേഴ്‌സ് ആണ് നിര്‍മ്മാണം. ഹ്രസ്വചിത്രം കാണാം:

അയർലണ്ട് മലയാളികളുടെ സ്വന്തം സിനിമ ‘മനസ്സിലെപ്പോഴും’ യൂട്യൂബിൽ റിലീസ് ചെയ്തു

അയർലണ്ട് മലയാളികളുടെ സ്വന്തം സിനിമ ‘മനസ്സിലെപ്പോഴും’ യൂട്യൂബിൽ റിലീസ് ചെയ്തു.അയർലണ്ട് മലയാളികളുടെ  ചെറിയ  ചെറിയ  ജീവിതാനുഭവ കഥകളുടെ സമാഹാരമാണ് ഈ സിനിമ. ആ ജീവിതാനുഭവങ്ങളിൽ ഭാവന കൂടി ചേരുമ്പോൾ ഒരു നിറകൂട്ടായ് മാറുന്നു.  ഒരു കാമുകന് കാമുകിയോടു തോന്നുന്ന പ്രണയവും ഭാര്യക്ക് ഭർത്താവിനോട് തോന്നുന്ന പ്രണയവും ഒരു പ്രവാസിക്ക് സ്വന്തം ജന്മനാടിനോട് തോന്നുന്ന പ്രണയവും ഒരുപോലെയാണ് എന്ന ആശയം ചിത്രത്തിലുടനീളം ഉയർന്നുനില്ക്കുന്നു. ഇതിൽ കഥാകൃത്തും സംവിധായകനും അണിയപ്രവർത്തകരും ആദ്യമായ് ക്യാമറക്കു മുന്നിലെത്തുന്ന എല്ലാ അഭിനേതാക്കളും വിജയിച്ചു എന്നു … Read more

ടി.പി മാധവൻ അന്തരിച്ചു

ചലച്ചിത്ര താരം ടി.പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും വർഷങ്ങളായി കൊല്ലം പത്തനാപുരത്തെ ഗാന്ധി ഭവൻ എന്ന വൃദ്ധ സദനത്തിൽ ആയിരുന്നു താമസം. മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ A. M. M. A- യുടെ ആദ്യ ജനറൽ സെക്രട്ടറി ആയിരുന്നു ടി.പി മാധവൻ. 40-ആം വയസിൽ സിനിമയിൽ എത്തിയ അദ്ദേഹം 600-ഓളം ചിത്രങ്ങളിൽ വേഷമിട്ടു. 2015-ൽ ഹരിദ്വാർ യാത്രയ്ക്കിടെ ഡൽഹിയിലെ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് അതീവഗുരുതരാവസ്ഥയിലാവുകയും ഒരാഴ്ചയോളം ആശുപത്രിയിൽ ഐ.സിയുവിലുമായിരുന്നു. … Read more

ഡബ്ലിനിൽ പുതിയൊരു സിനിമാ തിയറ്റർ കൂടി; ഒരുങ്ങുന്നത് അത്യാധുനിക സംവിധാനങ്ങളോടെ 5 സ്ക്രീനുകൾ

ഡബ്ലിനില്‍ പുതിയൊരു സിനിമാ തിയറ്റര്‍ കൂടി വരുന്നു. Rathfarnham-ലെ Nutgrove Shopping Centre-ല്‍ അഞ്ച് സ്‌ക്രീനുകളുള്ള തിയറ്റര്‍ ആരംഭിക്കുമെന്നാണ് തിയറ്റര്‍ ശൃംഖലയായ Omniplex Cinemas അറിയിച്ചിരിക്കുന്നത്. തിയറ്റര്‍ അടുത്ത വര്‍ഷം ആദ്യത്തോടെ പ്രവര്‍ത്തനമാരംഭിക്കും. പുത്തന്‍ സംവിധാനങ്ങളോടെയാണ് തിയറ്റര്‍ പ്രവര്‍ത്തിക്കുക എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അഞ്ച് തിയറ്ററുകളിലും 50 വീതം ‘Pullman’ രീതിയിലുള്ള സോഫകളും, ഫുട് റെസ്റ്റുകളും ആണ് ഉണ്ടാകുക. കാല്‍ വയ്ക്കാനും, കൈകള്‍ വയ്ക്കാനും കൂടുതല്‍ വിസ്താരം ഇവയ്ക്ക് ഉണ്ടാകും. ബിയര്‍, വൈന്‍ എന്നിവ വില്‍ക്കുന്ന ലോഞ്ചുകളും … Read more

ദേശീയ ചലച്ചിത്ര അവാർഡ്: മികച്ച സിനിമ ആയി ‘ആട്ടം’; മികച്ച നടൻ റിഷഭ് ഷെട്ടി, നടി നിത്യ മേനൻ, മാനസി പരേഖ്

ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത മലയാള സിനിമ ‘ആട്ടം.’ കാന്താര എന്ന ചിത്രത്തിലൂടെ കന്നഡ താരം റിഷഭ് ഷെട്ടി മികച്ച നടനായപ്പോൾ, തിരുച്ചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് നിത്യ മേനൻ, കച്ച് എക്സ്പ്രസ്സ്‌ എന്ന സിനിമയിലൂടെ മാനസി പരേഖ് എന്നിവർ മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. പുരസ്‌കാരങ്ങളുടെ പൂർണ്ണ പട്ടിക: നടൻ – റിഷഭ് ഷെട്ടി (കാന്താര) മികച്ച നടി – നിത്യാ … Read more

സംസ്ഥാന ചലച്ചിത്ര അവാർഡ്: കാതൽ മികച്ച സിനിമ, പൃഥ്വിരാജ് നടൻ; ഉർവശി, ബീന എന്നിവർ മികച്ച നടിമാർ

54-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. പൃഥ്വിരാജ് ആണ് മികച്ച നടന്‍. ചിത്രം ആടു ജീവിതം. മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ടു പേര്‍ പങ്കിട്ടു. ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രന്‍ (തടവ്) എന്നിവര്‍ക്കാണ് അവാര്‍ഡ്. മികച്ച ചിത്രം കാതല്‍. ബ്ലെസിയാണ് മികച്ച സംവിധായകന്‍. മികച്ച രണ്ടാമത്തെ സിനിമ രോഹിത് എംജി കൃഷ്ണന്‍ സംവിധാനം ചെയ്ത ഇരട്ടയാണ്. മികച്ച തിരക്കഥ – രോഹിത് എംജി കൃഷ്ണന്‍, സിനിമ ഇരട്ട. മികച്ച … Read more

ഇന്ദിരയായി ഗംഭീര മേക്ക് ഓവറിൽ കങ്കണ; ‘എമർജെൻസി’ ട്രെയ്‌ലർ പുറത്ത്

കങ്കണ റണൗട്ട് നായികയും, സംവിധായികയുമായ ചിത്രം ‘എമര്‍ജന്‍സി’ ട്രെയിലര്‍ റിലീസായി. ഇന്ത്യയുടെ കരുത്തുറ്റ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ജീവിതവും, അടിയന്തരാവസ്ഥയും പ്രമേയമാകുന്ന ചിത്രത്തില്‍ ഇന്ദിരയായാണ് കങ്കണ എത്തുന്നത്. ചിത്രം സെപ്റ്റംബര്‍ 6-ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ കഥ കങ്കണയുടേത് തന്നെയാണ്. റിതേഷ് ഷാ ആണ് തിരക്കഥ. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളും കങ്കണയാണ്. അനുപം ഖേര്‍, ശ്രേയസ് തല്‍പഡേ, മഹിമ ചൗധരി, മിലിന്ദ് സോമന്‍, സതീഷ് കൗശിക് തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തില്‍ മലയാളി താരം വിശാഖ് നായരും അഭിനയിക്കുന്നുണ്ട്. സഞ്ജയ് ഗാന്ധിയെ … Read more

‘CAN I BE OK?’ ഷോർട്ട് ഫിലിം പതിനഞ്ചാമത് അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ഡബ്ളിൻ: പതിനഞ്ചാമത് അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് അയർലണ്ടിൽ നിർമ്മിച്ച ഹ്രസ്വചിത്രമായ ‘CAN I BE OK?’ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. 2024 ഒക്ടോബർ 3,4,5 തീയതികളിൽ ഡബ്ലിൻ UCD തിയേറ്ററിൽ വെച്ച് നടത്തപ്പെടുന്ന ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിക്കും. കോവിഡ് കാലത്തെ ഒറ്റപ്പെടലും ആകുലതയും ജീവിത സമ്മർദ്ദങ്ങളും പ്രമേയമാകുന്ന ഹ്രസ്വചിത്രത്തിന്റെ സാക്ഷാൽക്കാരം നിർവഹിച്ചിരിക്കുന്നത് YELLOW FRAMES PRODUCTIONS ആണ്. ഈ പരീക്ഷണ ചിത്രത്തിൽ ഏകാംഗ അഭിനയം കാഴ്ചവെച്ചിരിക്കുന്നത് അനീഷ് കെ. ജോയ് ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം എബി വാട്സണും, … Read more

ചിന്തനീയമായ സന്ദേശവുമായി അയർലണ്ടിൽ നിന്നും ഒരു ഷോർട്ട് ഫിലിം “അർമാദം”

ഏതൊരു വിദേശ രാജ്യത്തെയും പ്രവാസലോകത്തോട് കിടപിടിക്കുന്നതാണ് അയർലൻഡ് മലയാളികളുടെ കലാമേന്മ. അതിനെ വീണ്ടും ഉറപ്പിക്കുന്ന രീതിയിൽ മറ്റൊരു കലാസൃഷ്ടി കൂടി. ‘അർമാദം‘ എന്ന് പേരിട്ടിരിക്കുന്ന ഈ ഷോർട്ട് ഫിലിം ജൂലൈ 27-ന് റിലീസ് ചെയ്തിരിക്കുകയാണ്. ഒരു യഥാർത്ഥ സംഭവ കഥയെ അഭ്രപാളികളിൽ എത്തിക്കുന്ന ഈ ഷോർട് ഫിലിം ‘നാടൻ ചായ‘ എന്ന യൂട്യൂബ് ചാനൽ ആണ് പ്രദർശനത്തിനെത്തിക്കുന്നത്. അയർലൻഡിലെ കലാ സാംസ്കാരിക മേഖലകളിൽ സുപരിചിതനായ കാർലോയിലെ സുനിൽ നിർമിച്ച്, Bunclody ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ ജിബിൻ എം ജോൺ … Read more

മമ്മൂട്ടിയുടെ ടർബോയ്ക്ക് വൻ വരവേൽപ്പ്; ആദ്യ ദിനം നേടിയത്…

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ‘ടര്‍ബോ’യ്ക്ക് തിയറ്ററില്‍ വന്‍ വരവേല്‍പ്പ്. ആദ്യ ദിനം ചിത്രം 6.1 കോടിയിലധികം രൂപയാണ് തിയറ്ററില്‍ നിന്നും വാരിയത്. ‘പുഴു’ സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ സംഘപരിവാരങ്ങള്‍ കടുത്ത സൈബര്‍ ആക്രമണം നടത്തുന്നതിനിടെ റിലീസായ ചിത്രം ഈ വര്‍ഷം ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കലക്ഷനില്‍ രണ്ടാം സ്ഥാനത്താണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മമ്മൂട്ടി തന്നെയാണ്. കേരളത്തിലെ കോരിച്ചൊരിയുന്ന മഴയെ … Read more