ബെറ്റിങ് ആപ്പുകളുടെ പരസ്യത്തിൽ അഭിനയിച്ചു; വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, റാണ ദഗ്ഗുപതി എന്നിവർക്കെതിരെ ഇഡി കേസ്

ബെറ്റിങ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിച്ചതിന് വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, റാണ ദഗ്ഗുപതി ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ക്ക് എതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇവരടക്കം മറ്റ് ചില താരങ്ങള്‍ക്കും, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും, ടെലിവിഷന്‍ അവതാരകര്‍ക്കും എതിരെയും ഇഡി കേസെടുത്തിട്ടുണ്ട്. ഇവര്‍ക്ക് വൈകാതെ സമന്‍സ് അയയ്ക്കും.

ബെറ്റിങ് ആപ്പ് പ്രചാരണത്തിലൂടെ വലിയ രീതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടാകാം എന്ന സംശയത്തിലാണ് ഇഡി അന്വേഷണമാംഭിച്ചിരിക്കുന്നത്.

അതേസമയം ബെറ്റിങ് ആപ്പുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് പ്രതികരണവുമായി താരങ്ങള്‍ രംഗത്തെത്തി. റമ്മി കളിയുടെ ബ്രാന്‍ഡ് അംബാസഡര്‍ മാത്രമാണ് താനെന്നാണ് വിജയ് ദേവരകൊണ്ടയുടെ പ്രതികരണം. ഒപ്പം ഈ ഗെയിം ഭാഗ്യപരീക്ഷണമല്ല എന്നും നടന്റെ വക്താക്കള്‍ വാദിക്കുന്നു. എന്നാ ഇത്തരം പരസ്യങ്ങളില്‍ അഭിനയിച്ചതില്‍ ഖേദിക്കുന്നതായി പ്രകാശ് രാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply