MIST സമ്മർ ഫെസ്റ്റിന് തുടക്കമായി; കാണികളെ കാത്തിരിക്കുന്നത് നിരവധി പരിപാടികൾ

ക്ലോൺമേൽ: മലയാളീസ് ഇൻ സൗത്ത് ടിപ്പററി (MIST)-യുടെ നേതൃത്വത്തിൽ നടത്തുന്ന “ക്ലോൺമേൽ സമ്മർ ഫെസ്റ്റിവൽ- 2025” പവർസ് ടൗൺ പാർക്കിൽ (E91EP20) വെച്ച്, ജൂലൈ 12 ന് രാവിലെ 10 മണി മുതൽ രാത്രി 9 മണിവരെ നടക്കുന്നതാണ്.

മുഖ്യാതിഥിയായി വരുന്ന സിനിമാതാരം ഹണി റോസ് ഉദ്ഘാടനം ചെയ്യുന്ന സമ്മർ ഫെസ്റ്റിവലിൽ, അരവിന്ദും, മൃദുലയും നേതൃത്വം കൊടുക്കുന്ന സംഗീത സന്ധ്യ, പരിപാടിയുടെ മുഖ്യ-ആകർഷണമാണ്. പ്രശസ്ത കലാകാരന്മാർ നയിക്കുന്ന വയലിൻ, ഫ്യൂഷൻ തുടങ്ങിയ ഒരു പിടി കലാപരിപാടികൾ സംഗീത ആസ്വാദകരെ കാത്തിരിക്കുന്നുണ്ട്.

കാണികളിൽ ആവേശം നിറയ്ക്കുന്ന വടംവലി മത്സരവും, വിവിധ കായിക മത്സരങ്ങളും പരിപാടിയോടനുബന്ധിച്ച് നടക്കും. കേരളത്തിലും പ്രശസ്തമായിരിക്കുന്ന “സാംബ” നൃത്തവും, ഫാഷൻ ഷോയും അടക്കം കാണികൾക്ക് കുളിർമയേകുന്ന നിരവധി പരിപാടികളാണ് ഏവരെയും കാത്തിരിക്കുന്നത്.

രാവിലെ 10 മണി മുതൽ തുടങ്ങുന്ന പരിപാടിയിലേക്ക് പ്രവേശനം തീർത്തും സൗജന്യമാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലം മുൻകൂട്ടി റിസർവ് ചെയ്യേണ്ടതാണ്.

വിശദവിവരങ്ങൾക്ക്:

സുധീഷ് ശ്രീധരൻ: +353 89 472 5800)

ദീപക് ഗോപിനാഥ്: +353899436993)

Share this news

Leave a Reply