അയർലണ്ടിൽ ഇന്നും ഉഷ്ണം കനക്കും, കാട്ടുതീക്കും സാധ്യത; രാജ്യമെങ്ങും യെല്ലോ വാണിങ്

ശക്തമായ ചൂട് തുടരുന്ന സാഹചര്യത്തില്‍ രാജ്യമെമ്പാടും യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (ജൂലൈ 12 ശനി) പകല്‍ 12 മണി മുതല്‍ നാളെ രാവിലെ 6 മണി വരെയാണ് മുന്നറിയിപ്പ്.

ഇന്ന് പകല്‍ അന്തരീക്ഷ താപനില 27 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുമെന്നും, രാത്രിയില്‍ 15 ഡിഗ്രി കടക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു. ഉഷ്ണം കാരണം ഉറക്കക്കുറവ്, സൂര്യാഘാതം, കാട്ടുതീ എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.

ഏതാനും ദിവസങ്ങളായി യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ശക്തമായ ചൂട് അനുഭവപ്പെടുകയാണ്. ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി അടക്കമുള്ള രാജ്യങ്ങളില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് പൊള്ളുന്ന ചൂടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Share this news

Leave a Reply