തീപിടിത്ത സാധ്യത; അയർലണ്ടിൽ Tower-ന്റെ 60,000 എയർ ഫ്രയർ മോഡലുകൾ തിരിച്ചെടുക്കുന്നു

നിര്‍മ്മാണത്തില്‍ അപകാതകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അയര്‍ലണ്ടില്‍ 60,000-ലധികം എയര്‍ ഫ്രയറുകള്‍ തിരിച്ചെടുക്കുന്നു. Tower air fryers-ന്റെ ചില മോഡലുകളാണ് അമിതമായി ചൂടാകുന്നതായി കണ്ടെത്തിയതോടെ തിരിച്ചെടുക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിവിധ കടകളില്‍ നിന്നായി വിറ്റഴിച്ച ഇവ ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അമിതമായി ചൂടാകുന്നത് മൂലം ഈ എയര്‍ ഫ്രയറുകള്‍ക്ക് തീപിടിക്കാന്‍ സാധ്യതയുണ്ട്. ബാധിക്കപ്പെട്ടിരിക്കുന്ന മോഡലുകള്‍ ഇവയാണ്:
T17023 Tower 2.2Ltr Manual Air Fryer
T17061BLK Tower 4Ltr Manual Air Fryer
T17067 Tower 4Ltr Digital Air Fryer
T17087 Tower 2Ltr Compact Manual Air Fryer
T17129L Vortx 8L Dual Basket Air Fryer

യുകെയില്‍ ഈ മോഡലുകള്‍ തീപിടിക്കുന്നത് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അയര്‍ലണ്ടില്‍ ഇതുവരെ അത്തരം സംഭവങ്ങളുണ്ടായിട്ടില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് നടപടി. ഉപഭോക്താക്കള്‍ എയര്‍ ഫ്രയറിന്റെ അടിഭാഗം പരിശോധിച്ചാല്‍ മോഡല്‍ നമ്പര്‍ വ്യക്തമാകുന്നതാണ്. 2020-നും 2024-നും ഇടയില്‍ നിര്‍മ്മിച്ച മോഡലുകളാണിവ.

Almost 60,000 Tower air fryers have been recalled due to fire risk.

ബാധിക്കപ്പെട്ട മോഡലുകള്‍ തിരിച്ച് നല്‍കുന്നതിനും ബാക്കി നടപടികള്‍ക്കുമായി Tower-ന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, towerproduct@customersvc.co.uk എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

നിങ്ങള്‍ വാങ്ങിയ എന്തെങ്കിലും ഉല്‍പ്പന്നത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടെങ്കില്‍ 01 402 5555 (9am to 6pm, Monday to Friday) എന്ന നമ്പറിലോ email ask@ccpc.ie എന്ന ഇമെയില്‍ വിലാസത്തിലോ അയര്‍ലണ്ടിലെ Competition and Consumer Protection Commission (CCPC)-നെ ബന്ധപ്പെടാം.

Share this news

Leave a Reply