ഗുരുതര അസുഖം ബാധിക്കാം; അയർലണ്ടിൽ ബേബി ഫുഡ് തിരികെ വിളിച്ച് അധികൃതർ

ഗുരുതര അസുഖം ബാധിക്കാനുള്ള സാധ്യത കാരണം അയര്‍ലണ്ടില്‍ വില്‍ക്കപ്പെടുന്ന കുട്ടികളുടെ ഭക്ഷണം തിരികെ വിളിച്ച് Food Safety Authority of Ireland (FSAI). Reckitt/Mead Johnson Nutrition കമ്പനിയുടെ Nutramigen LGG Stage 1 (400g, ZL3F7D), Nutramigen LGG Stage 2 (400g, ZL3FAA and ZL3FDM) എന്നിവയാണ് തിരിച്ചെടുക്കാന്‍ അധികൃതര്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. Cronobacter Sakazakii എന്ന പദാര്‍ത്ഥത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇത് വയറ്റിലെത്തിയാല്‍ രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് … Read more

സാൽമൊണല്ല സാന്നിദ്ധ്യം; ചിക്കൻ ഉൽപ്പന്നങ്ങൾ തിരികെ വിളിച്ച് Marks & Spencer

സാല്‍മോണല്ല ബാക്ടീരിയ സാന്നിദ്ധ്യം സംശയിച്ച് തങ്ങളുടെ നിരവധി ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിച്ച് Marks & Spencer. യു.കെയില്‍ നിന്നും നിര്‍മ്മിച്ച് അയര്‍ലണ്ടിലെത്തിച്ച ഉല്‍പ്പന്നങ്ങളിലാണ് ബാക്ടീരിയ ബാധ സംശയിക്കുന്നതെന്നും, താഴെ പറയുന്ന ബാച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങി കഴിക്കരുതെന്നും ഉപഭോക്താക്കള്‍ക്ക് കമ്പനി മുന്നറിയിപ്പ് നല്‍കി. സാല്‍മോണല്ല അടങ്ങിയ ഭക്ഷണം കളിച്ചാല്‍ പൊതുവെ 12 മുതല്‍ 36 വരെ മണിക്കൂറിനുളളില്‍ ശാരീരികപ്രശ്‌നങ്ങള്‍ അനുഭവപ്പെടും. തലവേദന, വയറിളക്കം, പനി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതായി തോന്നിയാല്‍ ഉടന്‍ വൈദ്യസഹായം ലഭ്യമാക്കണം.