ക്ലോൺമെൽ, അയർലണ്ട്: അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഐക്യത്തെയും വൈവിധ്യങ്ങളെയും വിപുലമായി ആഘോഷിക്കുവാൻ, Tipp Indian Community ഒരുക്കുന്ന Clonmel SummerFest 2025 – Season 3, വമ്പൻ ആഘോഷങ്ങളോടുകൂടി ഓഗസ്റ്റ് 2-ന് Moyle Rovers GAA Club-ൽ അരങ്ങേറുന്നു. മുൻ വർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും കലയും കായികവും ഭക്ഷണവൈവിധ്യവും ആഘോഷവും ഒരുമിച്ചുള്ള ഒരു സമഗ്ര അനുഭവമാണ് ഒരുക്കിയിരിക്കുന്നത്.
പ്രധാന ആകർഷണങ്ങൾ:
റിമി ടോമിയും സംഘവും ഒരുക്കുന്ന ലൈവ് മ്യൂസിക്
സംഗീതലോകത്തെ സ്റ്റൈലിഷ് ഐക്കൺ റിമി ടോമിയും സംഘവും തങ്ങളുടെ കരിയറിലെ ഹിറ്റുകൾക്കൊപ്പം താളത്തിൽ പാടിയും നൃത്തം ചെയ്തും ക്ലോൺമെലിനെ ഉണർത്തും. അതിശയിപ്പിക്കുന്ന ലൈവ് മ്യൂസിക് നിശയുടെ വിസ്മയം കാത്തിരിക്കുന്നു.
സംഗീത പ്രതിഭ സുമേഷ് കൂട്ടിക്കൽ – കീറ്റാർ ഷോ
പ്രശസ്ത കീറ്റാറിസ്റ്റും, മ്യൂസിക് ആർട്ടിസ്റ്റുമായ സുമേഷ് കൂട്ടിക്കൽ, തന്റെ തീവ്രതയും സ്റ്റൈലും നിറഞ്ഞ ലൈവ് കീറ്റാർ പെർഫോമൻസുമായി സംഗീതപ്രേമികളെ വിസ്മയത്തിലാഴ്ത്തും.
മുഖ്യാതിഥിയായി ഫുട്ബോൾ ഇതിഹാസം പത്മശ്രീ ഐ.എം. വിജയൻ
ഇന്ത്യൻ ഫുട്‌ബോളിലെ ഇതിഹാസതാരം ഐ.എം. വിജയൻ ചടങ്ങിന് മുഖ്യാതിഥിയായിരിക്കും. ഒപ്പം അദ്ദേഹം പങ്കെടുക്കുന്ന 7’s സൌഹൃദ ഫുട്‌ബോൾ മത്സരം ഈ ചടങ്ങിന്റെ പ്രത്യേക ആകർഷണമാകും.
7’s ഫുട്‌ബോൾ ടൂർണമെന്റ് & സൌഹൃദ മാച്ച്
പ്രാദേശിക ടീമുകൾ തമ്മിലുള്ള മത്സരം കൂടാതെ ഐ.എം. വിജയന്റെ പങ്കാളിത്തത്തോടെയുള്ള സ്‌പെഷ്യൽ ഫ്രണ്ട്ലി മാച്ച്, കായികപ്രേമികൾക്കൊരു പുത്തൻ അനുഭവം ആയിരിക്കും.
വടംവലി മത്സരം-ഐറിഷ് മണ്ണിൽ സംഘബലത്തിന്റെ മഹായുദ്ധം
ഈ വർഷത്തെ വടംവലി മത്സരം (Tug of War) സമ്മർഫെസ്റ്റിന്റെ ഏറ്റവും വലിയ കായിക ആകർഷണങ്ങളിലൊന്നായി മാറും. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 20 ടീമുകൾ പങ്കെടുക്കുന്നു.
കിഡ്‌സ് കാർണിവൽ & സർക്കസ്
കുട്ടികൾക്കായി സ്റ്റിൽറ്റ് വാക്കിങ്,ബൗൺസിങ് കാസിൽ,സർക്കസ് പ്രകടനങ്ങൾ, പെയിന്റിങ്, റൈഡുകൾ, തുടങ്ങി മറ്റനേകം പരിപാടികളാണ് കമ്മിറ്റി ഒരിക്കിയിരിക്കുന്നത്.
രുചി ഫുഡ് ഫെസ്റ്റ് – ഇന്ത്യൻ രുചിക്കൂട്ടിന്റെ ഉത്സവം
ഈ വർഷത്തെ രുചി ഫുഡ് ഫെസ്റ്റ് ഭക്ഷണ പ്രേമികൾക്ക് മറക്കാനാവാത്ത ഒരു വിരുന്ന് ആയിരിക്കും. പ്രധാനമായും കേരള, തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിലെ ദക്ഷിണേന്ത്യൻ വിഭവങ്ങളും നോർത്ത് ഇന്ത്യൻ വിഭവങ്ങളുമാണ് ഉൾപ്പെടുന്നത്.
പ്രൊഫഷണൽ ഡാൻസ് ഗ്രൂപ്പുകൾ
ഫോക് ഡാൻസ് മുതൽ ബോളിവുഡ് ഹൈ പെർഫോർമൻസ് വരെ വൈവിധ്യമാർന്ന പ്രകടനങ്ങൾ.
വിന്റേജ് കാർ പ്രദർശനം
പഴയകാല കാർ മോഡലുകളുടെ എക്സിബിഷൻ – ഓർമ്മകളുടെ കാഴ്ച.
ലൈവ് മ്യൂസിക് ബാൻഡുകൾ
Big Generator, K North, Dublin Voice തുടങ്ങിയവരുടെ അത്യുഗ്രൻ സംഗീത പ്രകടനം.
ഈ ആഘോഷവേദിയിലേക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമാണ്.
എന്നിരുന്നാലും കാർ പാർക്കിങ് സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്
കൂടാതെ പാർക്കിങ് ബുക്കിങ് ചെയ്യുന്നവരിൽ നിന്ന് ഒരാൾക്ക് നറുക്കെടുപ്പിലൂടെ വിജയി ആയി
CASHEL PALACE എന്ന ആഡംബര 5-സ്റ്റാർ ഹോട്ടലിൽ ഒരു രാത്രി Luxurious stay-യുടെ voucher നൽകുന്നതാണ്.
(T&C apply – Random lucky draw from valid bookings)
തീയതി: ഓഗസ്റ്റ് 2, 2025
സ്ഥലം: Moyle Rovers GAA Club, Clonmel.E91PN29