ചൂടിന് അപ്രതീക്ഷിത ഫുൾ സ്റ്റോപ്പ്; അയർലണ്ടിൽ ഇനി ശക്തമായ മഴ

ശക്തമായ ചൂടിന് അന്ത്യം കുറിച്ചുകൊണ്ട് അയര്‍ലണ്ടില്‍ ഇനി കനത്ത മഴ. അതിശക്തമായ മഴ, കാറ്റ്, മിന്നല്‍, വെള്ളപ്പൊക്കം എന്നിവ പ്രതീക്ഷിക്കുന്ന Clare, Kerry, Limerick, Galway എന്നീ കൗണ്ടികളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ വാണിങ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് (ജൂലൈ 14 തിങ്കള്‍) വൈകിട്ട് 7 മണി മുതല്‍ നാളെ (ജൂലൈ 15 ചൊവ്വ) രാവിലെ 7 മണി വരെയാണ് മുന്നറിയിപ്പ്.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ചൂട് കുത്തനെ ഉയരുകയും, ചിലയിടങ്ങളില്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കൗണ്ടി റോസ്‌കോമണിലെ Mount Dillon-ല്‍ ശനിയാഴ്ച ഉച്ചയ്ക്ക് 31.1 ഡിഗ്രിയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കാട്ടുതീ, സൂര്യാഘാതം അടക്കമുള്ള മുന്നറിയിപ്പുകളും രാജ്യമെങ്ങും നല്‍കിയിരുന്നു. എന്നാല്‍ ഞായറാഴ്ച വൈകുന്നേരത്തോടെ മഴ എത്തുകയായിരുന്നു.

Share this news

Leave a Reply