ഡബ്ലിന്‍ സെന്റ് മേരീസ് സീറോ മലങ്കര കത്തോലിക്കാ ഇടവകയുടെ ചാപ്ലിനും മലങ്കര കത്തോലിക്കാ സഭ അയര്‍ലന്‍ഡ് കോ-ഓര്‍ഡിനേറ്ററുമായ ചെറിയാന്‍ താഴമണ്‍ അച്ചന് യാത്രയയപ്പ് നല്‍കുന്നു. അയര്‍ലന്‍ഡിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന അദ്ദേഹത്തിന് ബെല്‍ഫാസ്റ്റ്, കോര്‍ക്ക്, ഡബ്ലിന്‍, ഗാല്‍വെ എന്നീ കൂട്ടായ്മകള്‍ ചേര്‍ന്ന് ഓഗസ്റ്റ് 3 ഞായറാഴ്ച ഉച്ചയ്ക്ക് ഡബ്ലിനുള്ള റൗള പള്ളിയില്‍ വച്ച് പകല്‍ 1:30-നാണ് സ്‌നേഹവും നന്ദിയുമറിയിക്കുന്നതിനുള്ള പരിപാടി നടത്തപ്പെടുന്നത്.
ചെറിയാന്‍ താഴമണ്‍ അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, സഹകാര്‍മ്മികരായി ഫാ. ഷിനു അങ്ങാടിയില്‍, ഫാ. ജിജോ ആശാരിപ്പറമ്പില്‍ അച്ചന്‍, സോജു തോമസ്സ് എന്നിവരുടെ നേത്യത്വത്തില്‍ അന്നേദിവസം ആഘോഷമായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നതും, തുടര്‍ന്ന് പൊതുയോഗം, അഗാപ്പെ എന്നിവ നടത്തപ്പെടുന്നതുമായിരിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാ സെന്ററുകളില്‍ നിന്നുമുള്ള അച്ചന്‍മാരെയും എല്ലാ മലങ്കര കത്തോലിക്കാ വിശ്വാസികളെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക കമ്മിറ്റി അറിയിച്ചു.