അതിശക്തമായ മഴയെത്തുടര്‍ന്ന് അയര്‍ലണ്ടിലെ കോര്‍ക്ക്, കെറി എന്നീ കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (ജൂലൈ 19 ശനി) രാവിലെ 10 മണിക്ക് നിലവില്‍ വന്ന മുന്നറിയിപ്പ് നാളെ (ജൂലൈ 20 ഞായര്‍) രാവിലെ 10 മണി വരെ തുടരും.
മിന്നല്‍ പ്രളയം, റോഡിലെ കാഴ്ച മറയല്‍, യാത്രാ തടസ്സം എന്നിവ കനത്ത മഴ കാരണം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Fermanagh, Tyrone, Derry എന്നീ കൗണ്ടികളിലും യുകെ കാലാവസ്ഥാ അധികൃതര്‍ യെല്ലോ തണ്ടര്‍ സ്‌റ്റോം വാണിങ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച പകല്‍ 12 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് വാണിങ്. ഈ കൗണ്ടികളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.