ശക്തമായ മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്ന ക്ലെയര്‍, കോര്‍ക്ക് എന്നീ കൗണ്ടികളില്‍ യെല്ലോ തണ്ടര്‍ സ്‌റ്റോം വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (ജൂലൈ 20 ഞായര്‍) വൈകിട്ട് 5.17-ന് നിലവില്‍ വന്ന വാണിങ് വൈകിട്ട് 7 വരെ തുടരും.
മിന്നല്‍ പ്രളയം, ദുര്‍ഘടമായ യാത്ര, മിന്നലേറ്റുള്ള നാശനഷ്ടങ്ങള്‍ എന്നിവ ഉണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സമാനമായി നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Fermanagh, Tyrone, Derry എന്നീ കൗണ്ടികളില്‍ ഇന്ന് പകല്‍ 12 മണി മുതല്‍ രാത്രി 8 മണി വരെ യെല്ലോ തണ്ടര്‍ സ്‌റ്റോം വാണിങ് നിലവില്‍ വന്നിട്ടുണ്ട്. Antrim, Armagh, Down എന്നീ കൗണ്ടികളില്‍ വൈകിട്ട് 6 മണി മുതല്‍ തിങ്കളാഴ്ച വൈകിട്ട് 6 മണി വരെ യെല്ലോ റെയിന്‍ വാണിങ്ങും യുകെ കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴയും, വെള്ളപ്പൊക്കവും ഇവിടങ്ങളില്‍ പ്രതീക്ഷിക്കാവുന്നതാണ്.