അയര്‍ലണ്ടില്‍ ഇത് ‘ലോട്ടറിയടിയുടെ’ കാലം. കഴിഞ്ഞ ദിവസം നറുക്കെടുത്ത Daily Million-ല്‍ Laois സ്വദേശി 1 മില്യണ്‍ യൂറോ സമ്മാനത്തിന് അര്‍ഹനായതായി നാഷണല്‍ ലോട്ടറി അറിയിച്ചു. വെള്ളിയാഴ്ചത്തെ നറുക്കെടുപ്പില്‍ 9, 20, 25, 33, 37, 39 എന്നീ നമ്പറുകളും 29 ബോണസ് നമ്പറുമായ ലോട്ടറിക്കാണ് വമ്പന്‍ സമ്മാനം ലഭിച്ചത്. ഈ വര്‍ഷം Daily Million ലോട്ടറിയില്‍ സമ്മാനാര്‍ഹനാകുന്ന അഞ്ചാമത്തെ ആളാണിത്.
Laois സ്വദേശികള്‍ തങ്ങളുടെ ടിക്കറ്റ് പരിശോധിച്ച് സമ്മാനം ഉറപ്പ് വരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
ഈയിടെയാണ് അയര്‍ലണ്ടിലെ ഒരു കുടുംബത്തിന് യൂറോമില്യണ്‍സ് ലോട്ടറിയുടെ 250 മില്യണ്‍ യൂറോ സമ്മാനം ലഭിച്ചത്.