വെള്ളിയാഴ്ചത്തെ 3.6 മില്യൺ സമ്മാനാർഹമായ ലോട്ടറി വിറ്റത് ഡബ്ലിനിൽ; ഞെട്ടൽ വിട്ട് മാറാതെ കടയുടമ സഫീദ ബീഗം
വെള്ളിയാഴ്ചത്തെ 3.6 മില്യണ്‍ യൂറോയുടെ ലോട്ടോ ജാക്ക് പോട്ട് വിറ്റത് ഡബ്ലിനില്‍. നോര്‍ത്ത് ഡബ്ലിനിലെ Drumcondra-യിലുള്ള സഫീദ ബീഗം നടത്തുന്ന Extramart Store-ലാണ് ടിക്കറ്റ് വിറ്റത്. തന്റെ കടയില്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത് എന്നതിന്റെ ആശ്ചര്യത്തിലാണ് ഉടമ സഫീദ ബീഗം. താന്‍ വലിയ ആഹ്ലാദത്തിലാണെന്നും, ഇവിടുത്തെ ആളുകള്‍ തനിക്ക് പ്രിയപ്പെട്ടവരാണെന്നും സഫീദ പറയുന്നു. പത്ത് വര്‍ഷത്തോളമായി ഇവിടെ കട നടത്തിവരികയാണ് സഫീദ. ആരാണ് ടിക്കറ്റ് വാങ്ങിയതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും, അയാള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. … Read more