അയർലണ്ട് അടക്കമുള്ള വെസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളിൽ 400 പേർക്ക് ജോലി നൽകാൻ Revolut

പ്രശസ്ത ഓണ്‍ലൈന്‍ ബാങ്കിങ് സ്ഥാപനമായ Revolut, വെസ്റ്റേണ്‍ യൂറോപ്പില്‍ 400 പേരെ വിവിധ തസ്തികകളില്‍ നിയമിക്കുന്നു. അയര്‍ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലാണ് വരുന്ന ഏതാനും വര്‍ഷത്തിനുള്ളില്‍ പുതിയ ജോലിക്കാരെ നിയമിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ഇതില്‍ 200 തൊഴിലവസരങ്ങളും ഫ്രാന്‍സില്‍ ആകും. അതേസമയം ഫ്രാന്‍സില്‍ ബിസിനസ് പ്രവര്‍ത്തനമാരംഭിച്ച ശേഷം നിലവിലെ 600 ജീവനക്കാരെ അവിടേയ്ക്ക് മാറ്റി നിയമിക്കാനും Revolut പദ്ധതിയിടുന്നുണ്ട്. 2029-ഓടെ വെസ്‌റ്റേണ്‍ യൂറോപ്പിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ പാരിസില്‍ ജീവനക്കാരുടെ എണ്ണം 1,500-ല്‍ അധികം ആക്കാനും പദ്ധതിയുണ്ട്.

Compliance, risk management, cybersecurity, internal controls, financial crime prevention, finance, legal, sales, product operations മുതലായ തസ്തികകളിലാണ് തൊഴിലവസരങ്ങള്‍ ഉണ്ടാകുക.

നിലവില്‍ 13,000-ലധികം പേരാണ് Revolut-ല്‍ ജോലി ചെയ്യുന്നത്. അയര്‍ലണ്ടില്‍ 3 മില്യണിലധികവും, യൂറോപ്പില്‍ 40 മില്യണിലധികവും, ആഗോളമായി 60 മില്യണിലധികവും ഉപഭോക്താക്കളും കമ്പനിക്ക് ഉണ്ട്.

Share this news

Leave a Reply