ഡബ്ലിനിൽ ഇന്ത്യക്കാരനെ ആക്രമിച്ച സംഭവം; ആക്രമണ ദൃശ്യങ്ങൾ തങ്ങൾക്ക് നൽകണമെന്ന് ഗാർഡ, സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുത്

ഡബ്ലിനിലെ താലയില്‍ ഇന്ത്യക്കാരനെ അര്‍ദ്ധനഗ്നനാക്കി മര്‍ദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി പൊതുജന സഹായം തേടി ഗാർഡ. ജൂലൈ 19 ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് Parkhill Road-ല്‍ വച്ച് ഒരു സംഘം ചെറുപ്പക്കാര്‍ ഇന്ത്യക്കാരനായ പ്രവാസിയെ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടികളോട് മോശമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാൽ ഈ ആരോപണം തെറ്റാണെന്നു ഗാർഡ വ്യക്തമാക്കിയിരുന്നു.

ജൂലൈ 19 വൈകിട്ട് 6 മണിക്കും 7 മണിക്കും ഇടയിൽ ഡബ്ലിൻ Kilnamanagh-യിലെ Parkhill Lawns പ്രദേശത്തു കൂടി യാത്ര ചെയ്തവർ അസാധാരണമായി എന്തെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടെങ്കിലോ, അക്രമണത്തിന്റെ വീഡിയോ ദൃശ്യമോ, കാറിലെ ഡാഷ് ക്യാമയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിൽ അതും ഗാർഡയ്ക്ക് ലഭ്യമാക്കണം. ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ഗാർഡയെ ബന്ധപ്പെടാം:
Tallaght Street Garda Station – (01) 666 6000
Garda Confidential line – 1800 666 111

അക്രമണത്തിന്റെ ദൃശ്യങ്ങൾ കൈവശമുള്ളവർ അത് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിക്കരുത് എന്നും, അക്രമണത്തിന് ഇരയായ ആളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും ഗാർഡ അഭ്യർത്ഥിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

Share this news

Leave a Reply