ഡബ്ലിന്‍ 12-ലെ Crumlin-ലുള്ള Dolphin’s Barn-ല്‍ ഓഗസ്റ്റ് 1 മുതല്‍ സ്ഥിരമായ സ്പീഡ് ക്യാമറ പ്രവര്‍ത്തനമാരംഭിക്കും. അനുവദനീയമായതിലധികം വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്ക് എതിരെ അന്നേ ദിവസം പകല്‍ 12 മണി മുതല്‍ കേസ് എടുക്കുന്നതായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
160 യൂറോ പിഴ ഈടാക്കിക്കൊണ്ടുള്ള Fixed Charge Notice-കള്‍ ആയാണ് നിയമനടപടികള്‍ കൈക്കൊള്ളുക. മൂന്ന് പെനാല്‍റ്റി പോയിന്റുകളും ലഭിക്കും.
Dolphin’s Barn-ല്‍ പലരും അമിതവേഗത്തില്‍ വാഹനമോടിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഗാര്‍ഡ അറിയിച്ചു.