സിപിഐഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ എഐസി ബ്രിട്ടൻ ആൻഡ് അയർലണ്ടിന്റെ(AIC) കോർക്ക് ബ്രാഞ്ച്, മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ മെമ്പറും ആയിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.അയർലൻഡിലെ കോർക്കിൽ സംഘടിപ്പിച്ച യോഗത്തിൽ നിരവധി സംഘടനകളെ പ്രതിനിധീകരിച്ച് പ്രതിനിധികൾ വി.എസിന് അനുശോചനം രേഖപ്പെടുത്തി.
എഐസിയെ പ്രതിനിധീകരിച്ച് എഐസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഭിലാഷ് തോമസ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ക്രാന്തി അയർലണ്ടിന് വേണ്ടി പ്രസിഡന്റ് അനൂപ് ജോണും, കോർക്ക് പ്രവാസി മലയാളി അസോസിയേഷന്(CPMA) വേണ്ടി റോയ് കൊച്ചാക്കനും, മൈഗ്രന്റ് നേഴ്സസ് ഓഫ് അയർലണ്ടിനു വേണ്ടി ഷിന്റോ ജോണും, വിഎ.സ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. യോഗത്തിൽ ബ്രാഞ്ച് അംഗം മെൽബ സിജു അധ്യക്ഷതവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷിനിത്ത് എ.കെ സ്വാഗതവും, ബ്രാഞ്ച് അംഗം രാജു ജോർജ് നന്ദിയും പറഞ്ഞു.