അയർലണ്ടിലെ കുട്ടി ക്രിക്കറ്റുകാർക്ക് ഒരു സന്തോഷ വാർത്ത; ‘സ്മാഷ് ഇറ്റ്’ ക്രിക്കറ്റ് ട്രെയിനിങ് പരിപാടി ഓഗസ്റ്റ് 13, 14 തീയതികളിൽ

അയര്‍ലണ്ടിലെ കുട്ടികളായ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. 5 മുതല്‍ 9 വരെ പ്രായക്കാര്‍ക്കായി ‘സ്മാഷ് ഇറ്റ്’ എന്ന പേരില്‍ നടക്കുന്ന ക്രിക്കറ്റ് ട്രെയിനിങ് ഓഗസ്റ്റ് 13, 14 തീയതികളിലായി ഡബ്ലിന്‍ Donabate-ലെ Newbridge Park-ല്‍ വച്ച് നടക്കും. വൈകിട്ട് 3 മണി മുതല്‍ 6 മണി വരെയാണ് പരിശീലന പരിപാടി.

ക്രിക്കറ്റ് അയര്‍ലണ്ടുമായി ചേര്‍ന്ന് സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കാനായി 30 യൂറോ ആണ് ഫീസായ നല്‍കേണ്ടത്. ഓരോ കുട്ടിക്കും ഒരു ബാക്ക് പാക്ക്, ടി-ഷര്‍ട്ട്. ബാറ്റ്, ബോള്‍ എന്നിവ വീട്ടില്‍ എത്തിച്ച് നല്‍കുന്നതാണ്.

നിങ്ങളുടെ കുട്ടിയെ പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്യാനായി: https://mycricket.sport80.com/public/wizard/e/101/home

പരിശീലന പരിപാടി നടക്കുന്ന രണ്ട് ദിവസങ്ങളിലും വൊളന്റിയര്‍മാരുടെ സഹായവും സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. വൊളന്റിയര്‍മാരാകാന്‍ സന്നദ്ധയുള്ളവര്‍ ഉടന്‍ തന്നെ സംഘാടകരുമായി ബന്ധപ്പെടണം.

Share this news

Leave a Reply