ഐറിഷ് മണ്ണിൽ സമ്പൂർണ ഇന്ത്യൻ ആഘോഷവേളയ്ക്ക് വേദിയൊരുങ്ങുന്നു; Tipp Indian Community Clonmel Summer Fest 2025 –Season 3 ഇന്ന്

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഐക്യത്തെയും വൈവിധ്യങ്ങളെയും ആഘോഷിക്കുന്ന Clonmel SummerFest 2025 – Season 3, Tipp Indian Community-യുടെ നേതൃത്വത്തിൽ വൻ ആഘോഷങ്ങളോടുകൂടി ഇന്ന് അരങ്ങേറുന്നു. കലയും കായികവും സംഗീതവും ഭക്ഷണവൈവിധ്യവും പ്രദർശനങ്ങളും കുട്ടികളുടെ ഉല്ലാസവും എല്ലാം ഒരേ വേദിയിൽ!

പ്രധാന ആകർഷണങ്ങൾ:

റിമി ടോമിയും കൗഷിക്കുമൊത്തുള്ള മെഗാ മ്യൂസിക് നൈറ്റ്

സംഗീത ലോകത്തെ തിളക്കമേറിയ താരങ്ങളായ റിമി ടോമിയും, മികച്ച യുവഗായകനായ കൗഷിക് ഗോപാലും സംഗീതത്തിന്റെ താളത്തിൽ ക്ലോൻമെൽ നഗരത്തെ ഉണർത്തുന്നു! ഇരുവരുടെയും ഒന്നിച്ചുള്ള ഈ പ്രദർശനം ആദ്യമായാണ് അയർലണ്ടിൽ കാണുന്നത്!

സുമേഷ് കൂട്ടിക്കൽ – കീത്താർ മാജിക്

പ്രശസ്ത കീത്താറിസ്റ്റ് സുമേഷ് കൂട്ടിക്കൽ തന്റേതായ ശൈലിയിൽ താളംകൊടുക്കുന്ന ഒരു ആസ്വാദ്യ സംഗീതസന്ധ്യ.

മുഖ്യാതിഥി: പത്മശ്രീ ശ്രീ. ഐ.എം. വിജയൻ

ഇന്ത്യൻ ഫുട്ബോൾ ഐക്കൺ ശ്രീ. ഐ.എം. വിജയൻ മുഖ്യാതിഥിയായി പങ്കെടുക്കും. അദ്ദേഹത്തോടൊപ്പം നടക്കുന്ന 7s ഫ്രണ്ട്ലി ഫുട്‌ബോൾ മാച്ച്, കായികതാല്പര്യമുള്ളവർക്കൊരു കാഴ്ചാവിസ്മയാകും.

7s ഫുട്ബോൾ ടൂർണമെന്റ്

പ്രാദേശിക ടീമുകൾ തമ്മിലുള്ള ത്രസിപ്പിക്കുന്ന മത്സരം – മത്സരമികവും ആവേശവും ഒരുമിച്ച്!

വടംവലി മത്സരം

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 15 ടീമുകൾ ഏറ്റുമുട്ടുന്ന സംഘബലത്തിന്റെ മഹായുദ്ധം!

കിഡ്‌സ് കാർണിവൽ & സർക്കസ്

സ്റ്റിൽറ്റ് വാക്കിങ്, ബൗൺസിംഗ് കാസിലുകൾ, സിർകസ് ആക്റ്റുകൾ, റൈഡുകൾ – കുട്ടികൾക്കുള്ള ആഘോഷപറഡൈസ്!

Big Shopping Festival – ഓണത്തെ വരവേൽക്കുന്ന വലിയ വിൽപ്പനമേള!

ഓണവസ്ത്രങ്ങളും കേരള ട്രഡിഷണൽ ഡ്രസ്സുകളും

സെറ്റുമുണ്ട്, കസാവു സാരികൾ, കുട്ടികൾക്കായുള്ള ഓണചടങ്ങുകൾക്കുള്ള വസ്ത്രങ്ങൾ, കേരള ഹാൻഡിക്രാഫ്റ്റുകൾ & നാടൻ ഉൽപ്പന്നങ്ങളുടെ വിൽപ്പന.

ദക്ഷിണേന്ത്യൻ സ്പെഷ്യൽ ഫുഡ് സ്റ്റാളുകൾ
കേരള, തമിഴ്‌നാട്, ആന്ധ്ര, കർണാടക, നോർത്ത് ഇന്ത്യ – എല്ലാം ഒരുമിച്ചുള്ള ഭക്ഷണ വിസ്മയം,” രുചി” ഫെസ്റ്റ്.

ഡാൻസ് & ലൈവ് മ്യൂസിക്

ഫോക് ഡാൻസുകൾ

ബോളിവുഡ് ഹൈ എനർജി പെർഫോമൻസുകൾ

Big Generator, K North, Dublin Voice എന്നിവരുടെ തകർപ്പൻ ലൈവ് ബാൻഡ്.

Vintage Car Show

പഴയകാല കാറുകളുടെ ദൃശ്യവിസ്മയം – ഓർമ്മകളുടെ തിരനോട്ടം

Car Parking Booking Lucky Draw

മുൻകൂട്ടി കാർ പാർക്കിങ് ബുക്ക് ചെയ്യുന്നവരിൽ നിന്നും Cashel Palace 5-സ്റ്റാർ ഹോട്ടലിൽ ഒരു രാത്രിയുടെ ലക്സുറിയസ് സ്റ്റേ വൗച്ചർ ഒരാൾക്കു നറുക്കെടുപ്പിലൂടെ!

അയർലണ്ടിൽ ആദ്യമായി ഒരു ഇന്ത്യൻ സമ്മർഫെസ്റ്റിൽ ഫയർവർക്ക് ഷോ

ഐറിഷ് ആകാശത്ത് പടർന്നും പുളകിപ്പിക്കുന്ന ആദ്യത്തെ SummerFest ഫയർവർക്ക് പ്രദർശനം!
Tipp Indian Communityയുടെ അഭിമാനമായും, ക്ലൈമാക്സായും ഈ അതിശയമായ ആകാശമേള കാണാൻ മറക്കരുതെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

സ്ഥലം: Moyle Rovers GAA Club, Clonmel – E91PN29
ഓഗസ്റ്റ് 2, 2025
പ്രവേശനം സൗജന്യം – പാർക്കിങ് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

Share this news

Leave a Reply